കോൽക്കത്ത: പശ്ചിമ ബംഗാളിലെ കോൽക്കത്ത വിമാനത്താവളത്തിൽനിന്നും എയർ ഇന്ത്യ സർവീസ് പുനരാരംഭിച്ചു. ഫോനി ചുഴലിക്കാറ്റിനെ തുടർന്നു 17 മണിക്കൂർ നിർത്തിവച്ചിരുന്ന സർവീസാണ് ശനിയാഴ്ച രാവിലെ 9.45 പുനരാരംഭിച്ചത്.
അതേസമയം ഫോനിയിൽ തകർന്നടിഞ്ഞ ഭുവനേശ്വറിലെ ബിജു പട്നായിക് അന്താരാഷ്ട്ര വിമാനത്താവളം അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. സ്ഥിതിഗതികൾ നിരീക്ഷിക്കാനും വിമാന യാത്രികരുടെ സുരക്ഷ ഉറപ്പുവരുത്താനാവാശ്യമായ നടപടികൾ സ്വീകരിക്കാനും വ്യോമയാന മന്ത്രാലയ സെക്രട്ടറിക്ക് കേന്ദ്രമന്ത്രി സുരേഷ് പ്രഭു നിർദേശം നൽകിയിരുന്നു.
ഫോനി: കോൽക്കത്തയിൽനിന്നും എയർ ഇന്ത്യ സർവീസ് പുനരാരംഭിച്ചു
11:25 AM May 04, 2019 | Deepika.com