സൈ​ന്യം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ്വ​കാ​ര്യ സ്വ​ത്ത​ല്ല: മോ​ദി രാ​ജ്യ​ത്തെ ത​ക​ർ​ത്തു​വെ​ന്ന് രാ​ഹു​ൽ

10:44 AM May 04, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി രം​ഗ​ത്ത്. മോ​ദി​ക്ക് രാ​ജ്യ​ത്തെ കു​റി​ച്ച് പ​ദ്ധ​തി​ക​ളി​ല്ലെ​ന്നും അ​ദ്ദേ​ഹം രാ​ജ്യ​ത്തെ ത​ക​ർ​ത്തു​വെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. എ​ഐ​സി​സി ആ​സ്ഥാ​ന​ത്ത് ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ വി​മ​ർ​ശ​നം.

തൊ​ഴി​ലി​ല്ലാ​യ്മ​യാ​ണ് രാ​ജ്യം നേ​രി​ടു​ന്ന പ്ര​ധാ​ന വി​ഷ​യ​മെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ സൈ​ന്യം മോ​ദി​യു​ടെ സ്വ​കാ​ര്യ സ്വ​ത്ത​ല്ല. സൈ​ന്യം രാ​ജ്യ​ത്തി​ന്‍റേ​താ​ണെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പ​ക്ഷാ​പ​ത​പ​ര​മാ​യാ​ണ് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്. ഭ​ര​ണ​ഘ​ട​നാ​സ്ഥാ​പ​ന​ങ്ങ​ൾ സ​ർ​ക്കാ​ർ താ​ത്പ​ര്യ​ത്തി​ന് വ​ഴി​പ്പെ​ടു​ന്ന​ത് കു​റ്റ​കൃ​ത്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മ​സൂ​ദ് അ​സ​റി​നെ പാ​ക്കി​സ്ഥാ​നി​ലേ​ക്ക് അ​യ​ച്ച​താ​രാ​ണെ​ന്നും രാ​ഹു​ൽ ചോ​ദി​ച്ചു. ഭീക​ര​വാ​ദ​ത്തെ മോ​ദി​യേ​ക്കാ​ൾ ശ​ക്ത​മാ​യി കോ​ണ്‍​ഗ്ര​സ് നേ​രി​ട്ടിരുന്നു. ഇ​ന്ത്യ​ൻ സാ​ന്പാ​ത്തി​ക രം​ഗ​ത്തെ മോ​ദി ത​ക​ർ​ത്തു ക​ള​ഞ്ഞു​വെ​ന്നും ന്യാ​യ​പ​ദ്ധ​തി സാ​ന്പ​ത്തി​ക രം​ഗ​ത്തെ പു​ന​രൂ​ജ്ജീ​വി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി​യാ​ണെ​ന്നും രാ​ഹു​ൽ ഗാ​ന്ധി കൂ​ട്ടി​ച്ചേ​ർ​ത്തു.