ടോ​ട്ട​ന​വും വീ​ണു; വി​സ്മ​യ കു​തി​പ്പു​മാ​യി അ​യാ​ക്‌​സ്

04:04 AM May 01, 2019 | Deepika.com
ല​ണ്ട​ൻ: അ​യാ​ക്‌​സ് ആം​സ്റ്റ​ർ​ഡാ​മി​ന്‍റെ സു​ന്ദ​ര ഫു​ട്ബോ​ളി​ന് മു​മ്പി​ൽ ടോ​ട്ട​ന​വും അ​ടി​യ​റ​വു പ​റ​ഞ്ഞു. യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗി​ന്‍റെ ആ​ദ്യ​പാ​ദ സെ​മി​യി​ൽ അ​യാ​സ്കി​ന് ജ​യം. ടോ​ട്ട​നം ഹോ​ട്‌​സ്പ​റി​നെ അ​വ​രു​ടെ ഹോം ​ഗ്രൗ​ണ്ടി​ല്‍ 1-0ന് ​കീ​ഴ​ട​ക്കി. 15-ാം മി​നി​റ്റി​ൽ മ​ധ്യ​നി​ര താ​രം ഡോ​ണി വാ​ന്‍ ഡെ ​ബീ​ക് നേ​ടി​യ ഗോ​ളാ​ണ് അ​യാ​ക്സി​ന്‍റെ വി​ജ​യ​മൊ​രു​ക്കി​യ​ത്.

അ​യാ​ക്സ് ഒ​രി​ക്ക​ൽ കൂ​ടി ക​രു​ത്തു​കാ​ട്ടി​യ​പ്പോ​ൾ ടോ​ട്ട​നം പ​ത​റു​ക​യാ​യി​രു​ന്നു. ടോ​ട്ട​നം ന​ട​ത്തി​യ മു​ന്നേ​റ്റ​ങ്ങ​ൾ അ​യാ​ക്‌​സി​ന്‍റെ യു​വ​നി​ര​യു​ടെ പ്ര​തി​രോ​ധ​ത്തി​ൽ ത​ട്ടി മ​ട​ങ്ങി. മി​ക​ച്ച ഗോ​ള​വ​സ​ര​ങ്ങ​ളും അ​യാ​ക്സി​ന് ല​ഭി​ച്ചു. ര​ണ്ടാം പ​കു​തി​യി​ല്‍ അ​യാ​ക്‌​സി​ന്‍റെ ഡേ​വി​ഡ് നെ​ര​സി​ന്‍റെ ഷോ​ട്ട് പോ​സ്റ്റി​ല്‍ ഇ​ടി​ച്ചാ​ണ് പു​റ​ത്തു​പോ​യ​ത്.

ടോ​ട്ട​നം ഹോ​ട്‌​സ്പ​റി​ന്‍റെ സ്റ്റേ​ഡി​യ​ത്തി​ൽ ഗോ​ള്‍ നേ​ടാ​ന്‍ ക​ഴി​ഞ്ഞ​തോ​ടെ സെ​മി ഫൈ​ന​ലി​ല്‍ അ​യാ​ക്‌​സി​ന് മു​ന്‍​തൂ​ക്കം ല​ഭി​ച്ചി​രി​ക്കു​ക​യാ​ണ്.