കോട്ടയം: കേരള കോണ്ഗ്രസ് വൈസ് ചെയർമാൻ ജോസ് കെ. മാണിക്കും വർക്കിംഗ് ചെയർമാനായ തനിക്കും പാർട്ടിയിൽ രണ്ട് നീതിയെന്ന് പി.ജെ. ജോസഫ്. ലോക്സഭാ തെരഞ്ഞെടുപ്പിൽനിന്നും തന്നെ മനഃപൂർവും മാറ്റിനിർത്താനായി പ്രാദേശീകവാദം ഉന്നയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കണമെന്ന് കോണ്ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മത്സരിക്കുമെന്ന നിലപാടിൽനിന്നു പിന്മാറിയെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി പ്രവർത്തിക്കും. പാർട്ടിക്കുള്ളിൽനിന്ന് പോരാടുമെന്നും ജോസഫ് കൂട്ടിച്ചേർത്തു.
ജോസ് കെ. മാണിക്കും തനിക്കും രണ്ട് നീതിയെന്ന് ജോസഫ്
05:54 PM Mar 16, 2019 | Deepika.com