കാ​ഷ്മീ​രി​ൽ മി​നി ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് 11 പേ​ർ മ​രി​ച്ചു

05:14 PM Mar 16, 2019 | Deepika.com
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ റം​ബാ​നി​ൽ മി​നി ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് മൂ​ന്ന് കു​ട്ടി​ക​ളും ര​ണ്ട് സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടെ 11 പേ​ർ മ​രി​ച്ചു. നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്ച രാ​വി​ലെ 10.30നാ​യി​രു​ന്നു സം​ഭ​വം.

ച​ന്ദ​ർ​കോ​ട്ടി​ൽ​നി​ന്നും രാ​ജ്ഗ​ഡി​ലേ​ക്ക് പോ​യ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ ജ​മ്മു​വി​ലെ ജി​എം​സി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നാ​ല് പേ​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണ്. അ​ഞ്ച് പേ​ർ സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു ത​ന്നെ മ​രി​ച്ചി​രു​ന്നു.

ഡ്രൈ​വ​ർ​ക്കു വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.