ലക്നോ: എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് ലോക്സഭാ തെരഞ്ഞെടുപ്പിലെ ബിജെപി അശ്വമേധം തടുക്കാനാവില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപിയെ പിടിച്ചുകെട്ടാൻ പ്രിയങ്കയക്കാവില്ല. സജീവ രാഷ്ട്രീയത്തിലേക്ക് പ്രിയങ്ക വന്നതുകൊണ്ടൊന്നും ഉത്തർപ്രദേശിലെ ബിജെപിയുടെ വോട്ട് കുറയില്ല- യോഗി പറഞ്ഞു.
മുൻപും പ്രിയങ്ക കോൺഗ്രസിനായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയിട്ടുണ്ട്. അന്നൊന്നും ഒരു നേട്ടവും കോൺഗ്രസിനുണ്ടായില്ല. ബിജെപിക്ക് കോട്ടവും തട്ടിയിട്ടില്ല. അത് തന്നെയായിരിക്കും ഇത്തവണയും സംഭവിക്കുക - യോഗി കൂട്ടിച്ചേർത്തു.
യുപിയിലെ എസ്പി-ബിഎസ്പി സഖ്യത്തെയും യോഗി പരിഹസിച്ചു. ബിജെപിക്കെതിരായി ഉയർന്നുവന്ന ആ സഖ്യത്തിൽ ഇപ്പോൾത്തന്നെ പൊട്ടിത്തെറികളുണ്ടെന്നായിരുന്നു യോഗിയുടെ ആരോപണം.
ബിജെപിയെ പിടിച്ചുലയ്ക്കാൻ പ്രിയങ്ക വളർന്നിട്ടില്ലെന്ന് യോഗി
04:41 PM Mar 16, 2019 | Deepika.com