പി.ജയരാജന് വധഭീഷണി

03:22 PM Mar 16, 2019 | Deepika.com
കൊ​യി​ലാ​ണ്ടി:​ വടകരയിലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​ജ​യ​രാ​ജ​നെ ത​ട്ടി​ക​ള​യു​മെ​ന്ന് ഫോ​ണി​ല്‍ ഭീ​ഷ​ണി. കൊ​യി​ലാ​ണ്ടി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണം നടത്തുന്നതിനിടെയാണ് ഫോൺ സന്ദേശമെത്തിയത്. കൊ​യി​ലാ​ണ്ടി പോ​ലീ​സ് കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ൽ നി​ന്നും പി​ൻ​മാ​റ​ണ​മെ​ന്നും ത​ട്ടി​ക്ക​ള​യു​മെ​ന്നുമായിരുന്നു ഭീഷണി. ഇ​ന്‍റ​ർ​നെ​റ്റ് കോ​ൾവഴിയാണ് ഭീഷണി വ​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​ർ എ.​എ​ൻ.​ഷം​സീ​ർ എം​എ​ൽ​എ വ​ട​ക​ര എ​സ്പി​ക്ക് പ​രാ​തി ന​ൽ​കി. തു​ട​ർ​ന്ന് കൊ​യി​ലാ​ണ്ടി പോ​ലീ​സ് വെള്ളിയാഴ്ച രാ​ത്രി​യോ​ടെ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.