ന്യൂഡൽഹി: ജനതാദൾ എസ് ജനറൽ സെക്രട്ടറി ഡാനിഷ് അലി പാർട്ടി അംഗത്വം രാജിവച്ച് ബിഎസ്പിയിൽ ചേർന്നു. ബിഎസ്പി അഖിലേന്ത്യ ജനറൽ സെക്രട്ടറി സതീഷ് മിശ്ര അലിയെ പൂച്ചണ്ട് നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചു.
ജനതാദളിന്റെ യുപി ഘടകം അത്ര ശക്തമല്ലെന്നു പറഞ്ഞ ഡാനിഷ് അലി കരുത്തുറ്റ നേതൃത്വത്തിനൊപ്പം പ്രവർത്തിക്കുന്നതിനാണ് ബിഎസ്പിക്കൊപ്പം ചേർന്നതെന്നും വ്യക്തമാക്കി. ആത്മാർഥമായാണ് താൻ ജനതാദളിനു വേണ്ടി പ്രവർകത്തിച്ചതെന്നു പറഞ്ഞ അലി ജെഡിഎസ് തലവന്റെ അനുഗ്രഹം തേടിയ ശേഷമാണ് ബിഎസ്പിക്കൊപ്പം ചേർന്നതെന്നും പറഞ്ഞു.
മായാവതി എപ്പോഴാണോ തന്നെ ചുമതലകൾ ഏൽപിക്കുന്നത് ആ നിമിഷം മുതൽ ബിഎസ്പിക്കായുള്ള തന്റെ പ്രചാരണങ്ങൾ ആരംഭിക്കുമെന്നും അലി വ്യക്തമാക്കി.
ഡാനിഷ് അലി ജെഡിഎസ് വിട്ട് ബിഎസ്പിയിൽ
12:50 PM Mar 16, 2019 | Deepika.com