മെക്സിക്കന്‍ മതില് നിര്‍മിക്കുന്നതിനായി കോൺഗ്രസ് പണം നൽകാത്തതിൽ പ്രതിഷേധിച്ചും മതിലിന് പണം കണ്ടെത്താനുമാണ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അനധികൃത കുടിയേറ്റക്കാരും മയക്കുമരുന്നു കച്ചവടക്കാരും അമേരിക്കയിൽ കടക്കുന്നത് തടയാൻ മെക്സിക്കൻ അതിർത്തിയിൽ മതിൽ കൂടിയേ തീരൂവെന്നാണ് ട്രംപിന്റെ വാദം. മതിലിനായി താൻ ഏതറ്റം വരെയും പോകുമെന്നും അത് രാജ്യത്തിന്റെ സുരക്ഷയുടെ പ്രശ്നമാണെന്നും ട്രംപ് വ്യക്തമാക്കുന്നു.
ട്രംപിന്റെ അടിയന്തരാവസ്ഥ തടയാൻ 41നെതിരെ 59 വോട്ടുകൾക്കാണ് സെനറ്റ് ബിൽ പാസാക്കിയത്.12 റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളും ഡെമോക്രാറ്റുകളെ അനുകൂലിച്ച് ട്രംപിന്റെ തീരുമാനത്തിനെതിരെ വോട്ട് ചെയ്തു. ഇതോടെ വീറ്റോ അധികാരം ട്രംപ് ഉപയോഗിക്കുകയായിരുന്നു. മാർച്ച് 26ന് വീണ്ടും വോട്ടെടുപ്പ് നടക്കുമെന്ന് യുഎസ് ഹൗസ് ലീഡർ നാൻസി പെലോസി പറഞ്ഞു. ട്രംപിന്റെ വീറ്റോ അധികാരം മറികടക്കാൻ സെനറ്റിലെ 67 വോട്ടുകളുടെ ഭൂരിപക്ഷം ആവിശ്യമാണ്.
ട്രംപിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളിലൊന്നായിരുന്നു മെക്സിക്കൻ മതിൽ. മെക്സിക്കൻ മതിലിനായി ആറു ബില്യണ്‍ ഡോളര്‍ ആണ് അനുവദിച്ചത്. എന്നാൽ, സെനറ്റിൽ പ്രതിപക്ഷ ഡെമോക്രാറ്റുകൾ എതിരു നിൽക്കുകയാണ്.