വി​വാ​ഹേ​ത​ര ബ​ന്ധം വ​കു​പ്പു​ത​ല ന​ട​പ​ടി​ക്കു​ള്ള കാ​ര​ണ​മ​ല്ല: രാ​ജ​സ്ഥാ​ൻ ഹൈ​ക്കോ​ട​തി

08:11 AM Mar 16, 2019 | Deepika.com
ജ​യ്പു​ർ: വി​വാ​ഹേ​ത​ര ബ​ന്ധം സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി​യെ​ടു​ക്കാ​നു​ള്ള കാ​ര​ണ​മ​ല്ലെ​ന്ന് രാ​ജ​സ്ഥാ​ൻ ഹൈ​ക്കോ​ട​തി. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കി​യ റി​ട്ട് പെ​റ്റീ​ഷ​ൻ പ​രി​ഗ​ണി​ച്ച് ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ചി​ന്‍റേ​താ​ണ് വി​ധി. വി​വാ​ഹേ​ത​ര ബ​ന്ധ​ത്തി​ന്‍റെ പേ​രി​ൽ വ​കു​പ്പു​ത​ല ന​ട​പ​ടി നേ​രി​ട്ട പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​റും വ​നി​താ കോ​ൺ​സ്റ്റ​ബി​ളും ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഉ​ത്ത​ര​വു​ണ്ടാ​യ​ത്.

ഇ​രു​വ​രു​ടേ​യും സ​സ്പെ​ൻ​ഷ​നും വ​കു​പ്പു​ത​ല ന​ട​പ​ടി​യും കോ​ട​തി സ്റ്റേ ​ചെ​യ്തു. സ​ർ​ക്കാ​ർ ന​ട​പ​ടി നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് ഉ​ത്ത​ര​വി​ൽ ജ​സ്റ്റീ​സ് സ​ഞ്ജീ​വ് പ്ര​കാ​ശ് ശ​ർ​മ പ​റ​ഞ്ഞു.