തിരുവനന്തപുരം: മുസ്ലീം ലീഗ്-എസ്ഡിപിഐ നേതാക്കൾ രഹസ്യ കൂടിക്കാഴ്ച നടത്തിയതിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നാല് വോട്ടിനുവേണ്ടി മുസ്ലീം ലീഗ് വർഗീയത പ്രീണിപ്പിക്കുന്ന നിലപാടാണ് എടുത്തിരിക്കുന്നതെന്ന് പിണറായി പറഞ്ഞു.
ലീഗും എസ്ഡിപിഐയും തമ്മിൽ ഇതിനു മുന്പും രഹസ്യ ധാരണയുണ്ട്. ഇപ്പോഴത്തേത് തെരഞ്ഞെടുപ്പ് ധാരണയ്ക്കുവേണ്ടിയുള്ള കൂടിക്കാഴ്ചയാണ്. യുഡിഎഫ് ഭരണകാലത്ത് എസ്ഡിപിഐ കേസുകൾ പിൻവലിച്ചത് ആരും മറന്നിട്ടില്ലെന്നും പിണറായി കൂട്ടിച്ചേർത്തു.
നാല് വോട്ടിനുവേണ്ടി ലീഗ് വർഗീയത പ്രീണിപ്പിക്കുന്നുവെന്ന് പിണറായി
02:02 PM Mar 15, 2019 | Deepika.com