കണ്ണൂരിൽ തൊ​ണ്ണൂ​റ്റി​ര​ണ്ടുകാ​രി​ക്ക് പീഡനം: മധ്യവയസ്കൻ അറസ്റ്റിൽ

01:46 PM Mar 15, 2019 | Deepika.com
ഇ​രി​ട്ടി: ആ​റ​ളം ഫാ​മി​ൽ താ​മ​സി​ക്കു​ന്ന തൊ​ണ്ണൂ​റ്റി​ര​ണ്ടി​കാ​രി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​യി​ൽ കീ​ഴ്പ്പ​ള്ളി സ്വ​ദേ​ശി​യാ​യ നാ​ല്പ​ത്തി​യ​ഞ്ചു​കാ​ര​നെ പോലീസ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

നാ​ലു ​ദി​വ​സം മു​ന്നെ ത​ന്നെ ഇ​യാ​ൾ പീ​ഡി​പ്പി​ച്ചെ​ന്നും താ​ൻ അ​വ​ശ​നി​ല​യി​ൽ ആ​യി​രു​ന്നു​വെ​ന്നും പ​റ​ഞ്ഞ് ക​ഴി​ഞ്ഞ ​ദി​വ​സ​മാ​ണ് വ​യോ​ധി​ക ട്രൈ​ബ​ൽ പ്ര​മോ​ട്ട​ർ​മാ​ർ മു​ഖേ​ന ആ​റ​ളം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ഇന്ന് രാവിലെയാണ് ആറളം പോലീസ് മധ്യവയസ്കനെ കസ്റ്റഡിയിലെടുത്തത്.

വ​യോ​ധി​ക​യെ ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​യാ​ക്കി. ഇ​രി​ട്ടി ഡി​വൈ​എ​സ്പി സാ​ജു കെ. ​ഏ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പരാതിയിൽ അന്വേഷണം നടക്കുന്നത്.