ഷി​ഹാ​ബ് വ​ധം: ഏഴ് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക് ട്രി​പ്പി​ൾ ജീ​വ​പ​ര്യ​ന്തം, പി​ഴ

01:34 PM Mar 15, 2019 | Deepika.com
തൃ​ശൂ​ർ: തി​രു​നെ​ല്ലൂ​ർ പെ​രി​ങ്ങാ​ട് സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യ ഷി​ഹാ​ബി​നെ രാ​ഷ്ട്രീ​യ​വി​രോ​ധം​മൂ​ലം വെ​ട്ടി​ക്കൊ​ന്ന കേ​സി​ൽ ബി​ജെ​പി-ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​യ ഏ​ഴു പ്ര​തി​ക​ൾ​ക്കു ട്രി​പ്പി​ൾ ജീ​വ​പ​ര്യ​ന്തം. പ്രതികൾ 40,000 രൂപ വീതം പിഴയായും നൽകണമെന്നും കോടതി വിധിച്ചു. തൃ​ശൂ​ർ നാ​ലാം അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജ് കെ.​ആ​ർ. മ​ധു​കു​മാ​റാ​ണ് കേസിൽ വിധി പറഞ്ഞത്.

പൂ​വ്വ​ത്തു​ർ ദേ​ശ​ത്ത് പാ​ട്ടാ​ളി വീ​ട്ടി​ൽ​ന​വീ​ൻ (26), തൃ​ത്ത​ല്ലൂ​ർ മ​ണ​പ്പാ​ട് പ​ണി​ക്ക​ൻ​വീ​ട്ടി​ൽ പ്ര​മോ​ദ് (34), വെ​ണ്‍​മേ​നാ​ട് ചു​ക്കു ബ​സാ​ർ കോ​ന്ത​ച്ച​ൻ​വീ​ട്ടി​ൽ രാ​ഹു​ൽ (28), മു​ക്കോ​ല​വീ​ട്ടി​ൽ വൈ​ശാ​ഖ് (32), തി​രു​നെ​ല്ലൂ​ർ തെ​ക്കെ​പ്പാ​ട്ട് വീ​ട്ട​ൽ സു​ബി​ൻ എ​ന്ന ക​ണ്ണ​ൻ(31), വെ​ണ്‍​മേ​നാ​ട് കോ​ന്ത​ച്ച​ൻ വീ​ട്ടി​ൽ ബി​ജു(38), പൂ​വ​ത്തൂ​ർ ക​ള​പ്പു​ര​യ്ക്ക​ൽ വി​ജ​യ്ശ​ങ്ക​ർ (23)എ​ന്നി​വ​രെ​യാ​ണ് കോ​ട​തി ശിക്ഷി​ച്ച​ത്. കേ​സി​ലെ പ്ര​ധാ​ന പ്ര​തി​ക​ൾ​ക്ക് സാ​ന്പ​ത്തി​ക സ​ഹാ​യ​വും, താ​മ​സ​സൗ​ക​ര്യ​വും ന​ൽ​കി​യെ​ന്നും ആ​രോ​പി​ച്ച് പ്ര​തി​ക​ളാ​ക്കി​യ എ​ട്ടു മു​ത​ൽ 11 വ​രെ പ്ര​തി​ക​ളെ കു​റ്റ​ക്കാ​ര​ല്ലെ​ന്നു ക​ണ്ട് കോടതി വെ​റു​തെ വി​ട്ടി​രു​ന്നു.

2015 മാ​ർ​ച്ച് ഒ​ന്നി​നു രാ​ത്രി ഏ​ഴി​നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പെ​യി​ന്‍റിം​ഗ് ജോ​ലി ക​ഴി​ഞ്ഞ് കു​ട്ടി​ക​ൾ​ക്കു​ള്ള ഭ​ക്ഷ​ണം​വാ​ങ്ങി സു​ഹൃ​ത്താ​യ ബൈ​ജു​വി​നൊ​പ്പം ബൈ​ക്കി​ൽ വീ​ട്ടി​ലേ​ക്കു വ​രു​ന്ന​തി​നി​ടെ പെ​രി​ങ്ങാ​ടു വ​ച്ച് അം​ബാ​സ​ഡ​ർ കാ​റി​ൽ വ​ന്ന പ്ര​തി​ക​ൾ ആ​ക്ര​മി​ച്ചെ​ന്നാ​ണു കേ​സ്. ഷി​ഹാ​ബ് ഓ​ടി​ച്ചി​രു​ന്ന മോ​ട്ടോ​ർ സൈ​ക്കി​ൾ ഇ​ടി​ച്ചു വീ​ഴ്ത്തി. താ​ഴെ വീ​ണ ബൈ​ജു​വി​നെ വാ​ൾ വീ​ശി ഭീ​ഷ​ണി​പ്പെ​ടു​ത്തി ഓ​ടി​ച്ച​ശേ​ഷം ഷി​ഹാ​ബി​നെ വെ​ട്ടി. ഓ​ടി​ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ കാ​ന​യി​ൽ​വീ​ണ ഷി​ഹാ​ബി​ന്‍റെ ത​ല​യി​ലും, ശ​രീ​ര​ത്തി​ലും മ​റ്റു​മാ​യി 49 വെ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. ആ​ശു​പു​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും രാ​ത്രി പ​ത്തോ​ടെ മ​രി​ച്ചു.

ഗു​രു​വാ​യൂ​ർ സി​ഐ ആ​യി​രു​ന്ന കെ. ​സു​ദ​ർ​ശ​നാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ൻ 65 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 155 രേ​ഖ​ക​ളും 45 തൊ​ണ്ടി​മു​ത​ലു​ക​ളും ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

പ്ര​തി​ക​ൾ​ക്കു​ വേ​ണ്ടി ബി​ജെ​പി സം​സ്ഥാ​ന അധ്യക്ഷൻ അ​ഡ്വ. പി.​എ​സ്.ശ്രീ​ധ​ര​ൻ​പി​ള്ള​യാ​ണു ഹാ​ജ​രാ​യ​ത്. പ്രോ​സി​ക്യൂ​ഷ​നു​ വേ​ണ്ടി ജി​ല്ലാ പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. കെ.​ഡി.ബാ​ബു ഹാ​ജ​രാ​യി.