ഇതിനൊക്കെ കുമ്മനം മറുപടി പറഞ്ഞേ തീരു: തരൂര്‍

12:45 PM Mar 15, 2019 | Deepika.com
എന്റെ രാഷ്ട്രീയം വ്യക്തിപരമല്ലെന്നും അതിനാല്‍ ആര് എതിര്‍ സ്ഥാനാര്‍ഥിയായാലും തനിക്കു പ്രശ്‌നമില്ലെന്നും തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍. ഔദ്യോഗിക പ്രഖ്യാപനം നടന്നിട്ടില്ലെങ്കിലും ബിജെപിയുടെ സ്ഥാനാര്‍ഥി മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചെത്തിയ കുമ്മനം രാജശേഖരനാകും. എന്നാല്‍ സി ദിവാകരനുമാകും പ്രധാന എതിരാളികള്‍. ഉടനെയുണ്ടാകും.



യുപിഎ സര്‍ക്കാരിന്റെ കാലത്ത് മൂന്നു ശതമാനമായിരുന്നു ഇന്ധന നികുതി. ഇതിപ്പോള്‍ 19 രൂപയിലധികമാണ്. പാചകവാതകത്തിന്റെ വിലയും കാര്യമായി വര്‍ധിച്ചിട്ടുണ്ട്. സാധാരണക്കാരായ ജനങ്ങളുടെ ജീവിതം ഏറെ ദുരിതപൂര്‍ണമാക്കിയ കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം ജനദ്രോഹ നടപടികള്‍ക്ക് മറുപടി പറയാന്‍ ബിജെപി സ്ഥാനാര്‍ഥി ബാദ്യസ്ഥനാണെന്നും തരൂര്‍ പറഞ്ഞു.

താന്‍ വോട്ടു തേടുന്നത് ഇതുവരെ ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാകുമെന്നും എതിര്‍പാര്‍ട്ടിയുടെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയാവില്ലെന്നും തരൂര്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ത്തുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്തെ മതത്തിന്റെയും ജാതിയുടെയും പേരില്‍ തരംതിരിക്കുന്ന പാര്‍ട്ടിയാണ് ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്നത്. അവര്‍ ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാന്‍ പോലും അനുവദിക്കുന്നില്ലെന്നും തരൂര്‍ പറഞ്ഞു. ഒരു സ്ഥാനാര്‍ഥിയെന്ന നിലയില്‍ താന്‍ സംസാരിക്കുന്നതു തന്റെ പാര്‍ട്ടിയുടെ കൂടെ കാഴ്ചപ്പാടുകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.