കോട്ടയം: പി.ജെ. ജോസഫിന് ഇടുക്കിയിൽ സീറ്റു നൽകിയാൽ സ്വാഗതം ചെയ്യുമെന്ന് കേരളാ കോണ്‍ഗ്രസ് വൈസ് ചെയർമാൻ ജോസ് കെ. മാണി. ജോസഫിന് ജയിക്കാൻ സാധിക്കുന്ന മണ്ഡലമാണ് ഇടുക്കി. ഈ ജയസാധ്യത കണക്കിലെടുത്താണ് പാർട്ടി നേരത്തേ രണ്ടാം സീറ്റ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇടുക്കി സീറ്റ് പി.ജെ. ജോസഫിന് നൽകില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കിയിരുന്നു. ഇടുക്കിയും വടകരയും കോണ്‍ഗ്രസിന്റെ സീറ്റുകളാണ്. ഇത് മറ്റാർക്കും വിട്ടുനൽകില്ല. ജോസഫിന് ഒരു ഉറപ്പും നൽകിയിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇടുക്കിയിൽ ജോസഫിന് സീറ്റ് നൽകിയാൽ സ്വാഗതം ചെയ്യുമെന്ന് ജോസ് കെ. മാണി
12:32 PM Mar 15, 2019 | Deepika.com