ന്യൂസിലൻഡ് ആക്രമണത്തിന് പിന്നിൽ ഓസ്ട്രേലിയക്കാരൻ; മരണം 27 ആയി

12:09 PM Mar 15, 2019 | Deepika.com
ക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡ് നഗരമായ ക്രൈസ്റ്റചർച്ചിലെ രണ്ടു മുസ്ലിം പള്ളികളിലുണ്ടായ വെടിവയ്പ്പിൽ മരിച്ചവരുടെ എണ്ണം 27 ആയി. 50 ഓളം പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

അതേസമയം അക്രമി ഓസ്ട്രേലിയൻ പൗരനാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ബ്രണ്ടൻ ടാറന്‍റ് (28) ആണ് നരനായാട്ടിന് പിന്നിൽ. ഇയാളുടെ തീവ്ര നിലപാടുകൾ വ്യക്തമാക്കുന്ന 73 പേജുള്ള കുറിപ്പും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

വെള്ളിയാഴ്ച നമസ്കാരത്തിനിടെയാണ് അക്രമി പള്ളിക്കുള്ളിൽ കടന്ന് ആക്രമണം നടത്തിയത്. ആക്രമണവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരിൽ ഒരാൾ സ്ത്രീയാണ്. ഇവരെ രഹസ്യ കേന്ദ്രത്തിൽ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

ഹെ​ഗ്‌​ലി പാ​ർ​ക്കി​ന് അ​ൽ നൂ​ർ മുസ്ലിം പള്ളിയിലാണ് ആ​ദ്യം വെ​ടി​വ​യ്പു​ണ്ടാ​യ​ത്. പി​ന്നാ​ലെ ലി​ൻ​ഡു​വി​ലെ പ​ള്ളി​യ്ക്കു നേ​രെ​യും ആ​ക്ര​മ​ണം ഉ​ണ്ടാ​കു​ക​യാ​യി​രു​ന്നു. ഹെ​ഗ്‌​ലി പാ​ർ​ക്കി​ലെ പ​ള്ളി​യി​ൽ സൈ​നി​ക​ന്‍റെ വേ​ഷ​ത്തി​ലെ​ത്തി​യ ആ​യു​ധ​ധാ​രി ഓ​ട്ടോ​മാ​റ്റി​ക് റൈ​ഫി​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

സം​ഭ​വ​സ​മ​യ​ത്ത് ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് ടീം ​പ​ള്ളി​ക്ക് സ​മീ​പ​മു​ണ്ടാ​യി​രു​ന്നു. ഇവരെ പോലീസ് പിന്നീട് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ത​ങ്ങ​ൾ സു​ര​ക്ഷി​ത​രാ​ണെ​ന്ന് ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് താ​രം ത​മീം ഇ​ക്‌​ബാ​ൽ ട്വീ​റ്റ് ചെ​യ്തിട്ടുണ്ട്. ശ​നി​യാ​ഴ്ച തുടങ്ങേണ്ടിയിരുന്ന ബം​ഗ്ലാ​ദേ​ശ്-​ന്യൂ​സി​ല​ൻ​ഡ് മൂ​ന്നാം ടെ​സ്റ്റ് റദ്ദാക്കിയിട്ടുണ്ട്.

വ​ൻ പോ​ലീ​സ് സ​ന്നാ​ഹം ഇ​രു സ്ഥ​ല​ങ്ങ​ളി​ലു​മാ​യി നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട്. മേ​ഖ​ല​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി​യും പ്ര​ഖ്യാ​പി​ച്ചു. രാ​ജ്യ​ത്തി​ന്‍റെ കറുത്ത ദിനം എന്നാണ് ആക്രമണത്തോട് ന്യൂ​സി​ല​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രി ജ​സി​ന്ത ആ​ർ​ഡേ​ൺ പ്ര​തി​ക​രി​ച്ച​ത്.