കുറ്റിപ്പുറത്ത് വൻ കഞ്ചാവ് വേട്ട: മൂന്ന് പേർ പിടിയിൽ

11:36 AM Mar 15, 2019 | Deepika.com
മലപ്പുറം: കുറ്റിപ്പുറത്ത് 25 കിലോ കഞ്ചാവുമായി മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിച്ച കഞ്ചാവാണ് പിടിച്ചെടുത്തത്. വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.

മലപ്പുറം സ്വദേശികളായ അനീസ്മോൻ, അബ്ദുൾ മജീദ്, മുഹമ്മദ് റിഷാദ് എന്നിവരാണ് പിടിയിലായിരിക്കുന്നത്. വടക്കൻ ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവാണ് പിടിച്ചെടുത്തതെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.