ഇ​ടു​ക്കി​യോ..​നെ​വ​ർ..! പി.​ജെ. ജോ​സ​ഫി​ന്‍റെ ആ​വ​ശ്യം ത​ള്ളി കോ​ൺ​ഗ്ര​സ്

11:35 AM Mar 15, 2019 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഇ​ടു​ക്കി സീ​റ്റ് പി.​ജെ. ജോ​സ​ഫി​ന് ന​ൽ​കി​ല്ലെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. ഇ​ടു​ക്കി​യും വ​ട​ക​ര​യും കോ​ണ്‍​ഗ്ര​സി​ന്‍റെ സീ​റ്റു​ക​ളാ​ണ്. ഇ​ത് മ​റ്റാ​ർ​ക്കും വി​ട്ടു​ന​ൽ​കി​ല്ലെ​ന്ന് അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

കേ​ര​ളാ കോ​ണ്‍​ഗ്ര​സി​ലെ ത​ർ​ക്ക​ത്തി​നു പി​ന്നാ​ലെ ജോ​സ​ഫ് ഇ​ടു​ക്കി സീ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ സീ​റ്റി​ന്‍റെ കാ​ര്യ​ത്തി​ൽ ജോ​സ​ഫി​ന് ഒ​രു ഉ​റ​പ്പും ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും മു​ല്ല​പ്പ​ള്ളി വ്യ​ക്ത​മാ​ക്കി.

മു​തി​ർ​ന്ന നേ​താ​ക്ക​ൾ ലോ​ക്സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന​ത് ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നി​ക്കും. എ​ഐ​സി​സി മു​ൻ വ​ക്താ​വ് ടോം ​വ​ട​ക്ക​ന് മ​നം​മാ​റ്റ​മു​ണ്ടാ​യ​ത് എ​ന്തു​കൊ​ണ്ടെ​ന്ന് അ​റി​യി​ല്ലെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.