മെ​ൽ​ബ​ണി​ലും പൂ​ജാ​ര​യു​ടെ മ​തി​ൽ​പ​ണി; ഇ​ന്ത്യ ശ​ക്ത​മാ​യ നി​ല​യി​ലേ​ക്ക്

07:13 AM Dec 27, 2018 | Deepika.com
മെ​ൽ​ബ​ൺ: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ മൂ​ന്നാം ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ ശ​ക്ത​മാ​യ നി​ല​യി​ലേ​ക്ക്. ര​ണ്ടാം ദി​ന​ത്തി​ന്‍റെ ആ​ദ്യ സെ​ക്ഷ​നി​ൽ ചേ​ത​ശ്വ​ർ പൂ​ജാ​ര സെ​ഞ്ചു​റി(294 പ​ന്തി​ൽ 103) പൂ​ർ​ത്തി​യാ​ക്കി. ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ര​ണ്ടി​ന് 277റ​ൺ​സെ​ന്ന നി​ല​യി​ൽ മു​ന്നേ​റു​ക​യാ​ണ് ഇ​ന്ത്യ. പൂ​ജ​രാ​യ്ക്കൊ​പ്പം 69 റ​ൺ​സു​മാ​യി ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി​യാ​ണ് ക്രീ​സി​ൽ.

‌‌ഒ​ന്നാം​ദി​നം മി​ക​ച്ച തു​ട​ക്ക​മാ​ണ് ഇ​ന്ത്യ​ക്ക് ല​ഭി​ച്ച​ത്. ഹ​നു​മ വി​ഹാ​രി​യും (എ​ട്ട് റ​ണ്‍​സ്) മാ​യ​ങ്ക് അ​ഗ​ർ​വാ​ളു​മാ​യി​രു​ന്നു ഓ​പ്പ​ണിം​ഗി​ന് എ​ത്തി​യ​ത്. അ​ര​ങ്ങേ​റ്റ​ക്കാ​ര​ൻ മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ അ​ർ​ധ സെ​ഞ്ചു​റി നേ​ടി(76). ര​ണ്ടാം വി​ക്ക​റ്റി​ൽ മാ​യ​ങ്കും പൂ​ജാ​ര​യും 83 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. ആ ​അ​ടി​ത്ത​റ​യി​ൽ കോ​ഹ്‌​ലി​യും പൂ​ജാ​ര​യും ഉ​റ​ച്ചു​നി​ന്ന​തോ​ടെ ആ​ദ്യ​ദി​നം ഇ​ന്ത്യ​യു​ടെ വ​രു​തി​യി​ലാ​യി.

പെ​ർ​ത്ത് ടെ​സ്റ്റി​ലെ ടീ​മി​ൽ മൂ​ന്ന് മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് ഇ​ന്ത്യ മൂ​ന്നാം ടെ​സ്റ്റി​ന് ഇ​റ​ങ്ങി​യ​ത്.