താ​യ്‌​ല​ൻ​ഡി​ൽ ചി​കി​ത്സ​യ്ക്ക് ക​ഞ്ചാ​വ് നി​യ​മ​വി​ധേ​യ​മാ​ക്കി

06:56 AM Dec 27, 2018 | Deepika.com
ബാ​ങ്കോ​ക്ക്: താ​യ്‌​ല​ൻ​ഡി​ൽ ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി. ചി​കി​ൽ​സാ ആ​വ​ശ്യ​ങ്ങ​ൾ​ക്കും ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്കും ക​ഞ്ചാ​വ് നി​യ​മ​വി​ധേ​യ​മാ​ക്കി. 1979ലെ ​നാ​ർ​കോ​ട്ടി​ക് ആ​ക്ടി​നു ഭേ​ദ​ഗ​തി നി​ർ​ദേ​ശി​ക്കു​ന്ന ബി​ല്ലി​ന് ദേ​ശീ​യ അ​സം​ബ്ലി​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ചു.

ഏ​ഷ്യ​ൻ മേ​ഖ​ല​യി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു രാ​ജ്യം ക​ഞ്ചാ​വ് ഉ​പ​യോ​ഗ​ത്തി​ന് അ​നു​മ​തി ന​ൽ​കു​ന്ന​ത്. 1930വ​രെ പ​ര​മ്പ​രാ​ഗ​ത ആ​യു​ർ​വേ​ദ മ​രു​ന്ന് എ​ന്ന നി​ല​യി​ൽ താ​യ്‌​ല​ൻ​ഡി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ച്ചി​രു​ന്നു. അ​തി​നു​ശേ​ഷം ശേ​ഷ​മാ​ണ് താ​യ്‌​ല​ൻ​ഡി​ൽ ക​ഞ്ചാ​വ് നി​രോ​ധി​ക്കു​ന്ന​ത്.

ഏ​ഷ്യ​യി​ലെ പ​ല രാ​ജ്യ​ങ്ങ​ളും ല​ഹ​രി കൈ​വ​ശം വ​യ്ക്കു​ന്ന​തു ക​ടു​ത്ത ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്.