ബഗോട്ട: ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയയിൽ ബസപകടത്തിൽ ഏഴു പേർ മരിച്ചു. ബസ് 150 അടി താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം. 12 പേർക്ക് അപകടത്തിൽ പരിക്കേറ്റു.
ബോയോക്കയിലെ സാൻ മാറ്റോയിൽ വച്ചാണ് സംഭവം. 19 പേരുമായി സഞ്ചരിച്ച ബസ് മലയിടുക്കില്‍ വെച്ച് താഴേക്ക് പതിക്കുകയായിരുന്നു. മരിച്ചവരിലേറെയും മാർക്കറ്റിലേക്ക് പോയ കർഷകരാണ്.
കാലപഴക്കം ചെന്ന ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗനം. ബസ് അനധികൃതമായാണ് സർവീസ് നടത്തിയിരുന്നതെന്ന് അധികൃതർ പറഞ്ഞു.
കൊളംബിയയിൽ ബസ് 150 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു; ഏഴു പേർ മരിച്ചു
06:17 AM Dec 27, 2018 | Deepika.com