മലപ്പുറം: പ്രശസ്ത സിനിമാ താരം റഹ്മാന്റെ പിതാവ് കെ.എം.എ റഹ്മാന് (85) അന്തരിച്ചു. ബുധനാഴ്ച രാവിലെ നിലമ്പൂരിലെ വീട്ടിലായിരുന്നു അന്ത്യം. റഹ്മാന് തന്നെയാണ് പിതാവിന്റെ മരണവിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
ഖബറടക്കം ചന്തക്കുന്ന് വലിയ ജുമാ മസ്ജിദ് ഖബറ സ്ഥാനില്‍ നടന്നു. ഭാര്യ സാവി. മകള്‍ ഡോ: ഷെമീമ. മരുമക്കള്‍. മെഹ്റുന്നീസ്, ആരീഫ് ബംഗളൂരു.
സിനിമാ താരം റഹ്മാന്റെ പിതാവ് അന്തരിച്ചു
07:57 PM Dec 26, 2018 | Deepika.com