മു​ങ്ങി​ത്താ​ണ യു​വ​തി​യേ​യും കു​ഞ്ഞി​നെ​യും ര​ക്ഷി​ച്ച ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

06:55 PM Dec 26, 2018 | Deepika.com
ന്യൂ​ഡ​ൽ​ഹി: ക​നാ​ലി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച യു​വ​തി​യേ​യും കു​ഞ്ഞി​നെ​യും ര​ക്ഷി​ച്ച ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ഡ​ൽ​ഹി​യി​ലെ മീ​ഥാ​പു​ർ ക​നാ​ലി​ലാ​യി​രു​ന്നു സം​ഭ​വം.

വീ​ട്ടി​ൽ​നി​ന്നും ഓ​ട്ടോ​യി​ൽ വ​രു​മ്പോ​ൾ ക​നാ​ലി​ലെ പാ​ല​ത്തി​ന്‍റെ വി​ളു​മ്പി​ൽ കു​ട്ടി​യു​മാ​യി ഒ​രു യു​വ​തി നി​ൽ​ക്കു​ന്ന​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഓ​ട്ടോ ഡ്രൈ​വ​ർ അ​വി​ടെ​നി​ന്നു. ഏ​താ​നും നി​മി​ഷ​ത്തി​നി​ടെ കു​ട്ടി​യു​മാ​യി യു​വ​തി ക​നാ​ലി​ലേ​ക്കു ചാ​ടി. ഉ​ട​ൻ ത​ന്നെ മ​റ്റൊ​ന്നും ആ​ലോ​ചി​ക്കാ​തെ മു​പ്പ​തു​കാ​ര​നാ​യ ഓ​ട്ടോ​ഡ്രൈ​വ​റും ക​നാ​ലി​ലേ​ക്ക് ചാ​ടി.

ര​ക്ഷി​ക്ക​ണ​മെ​ന്ന് അ​ല​റി​വി​ളി​ച്ചാ​യി​രു​ന്നു യു​വാ​വ് ക​നാ​ലി​ലേ​ക്ക് ചാ​ടി​യ​ത്. ബ​ഹ​ളം​കേ​ട്ട് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്നു ഏ​താ​നും പേ​ർ ഓ​ടി​യെ​ത്തു​ക​യും ഇ​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ യു​വ​തി​യേ​യും കു​ട്ടി​യേ​യും ര​ക്ഷി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട യു​വാ​വി​നെ ര​ക്ഷി​ക്കാ​നാ​യി​ല്ല.

യു​വ​തി​യേ​യും കു​ട്ട‍ി​യേ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഭ​ർ​ത്താ​വു​മാ​യി വ​ഴ​ക്കി​ട്ടാ​ണ് യു​വ​തി കു​ഞ്ഞു​മാ​യി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്.