മ​തി​ലു​പൊ​ളി​ക്കാ​ൻ ജ്യോ​തി; ശ​ബ​രി​മ​ല ക​ര്‍​മ​സ​മി​തി അ​യ്യ​പ്പ​ജ്യോ​തി തെ​ളി​യി​ച്ചു

06:41 PM Dec 26, 2018 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ൽ ആ​ചാ​ര​ങ്ങ​ള്‍ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ശ​ബ​രി​മ​ല ക​ര്‍​മ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​സ്ഥാ​ന​ത്തെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ അ​യ്യ​പ്പ​ജ്യോ​തി തെ​ളി​യി​ച്ചു. വ​നി​താ​മ​തി​ലി​ന് ബ​ദ​ലാ​യി ശ​ബ​രി​മ​ല ക​ര്‍​മ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന അ​യ്യ​പ്പ​ജ്യോ​തി​യി​ൽ ആ​യി​ര​ക്ക​ണ​ക്കി​നു പേ​ർ പ​ങ്കെ​ടു​ത്തു.

ബി​ജെ​പി, ആ​ര്‍​എ​സ്എ​സ്, എ​ന്‍​എ​സ്എ​സ് എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ പി​ന്തു​ണ​യോ​ടെ​യാ​യി​രു​ന്നു പ​രി​പാ​ടി ന​ട​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ കാ​സ​ർ​ഗോ​ഡു​വ​രെ​യാ​ണ് അ​യ്യ​പ്പ​ജ്യോ​തി തെ​ളി​യി​ച്ച​ത്.

ഹൊ​സ​ങ്ക​ടി ശ്രീ​ധ​ര്‍​മ ശാ​സ്താ​ക്ഷേ​ത്ര​ത്തി​ല്‍ നി​ന്നു തു​ട​ങ്ങി ക​ളി​യി​ക്കാ​വി​ള​യി​ല്‍​നി​ന്നു ത​മി​ഴ്നാ​ട്ടി​ലേ​ക്കു ക​ട​ക്കു​ന്ന രീ​തി​യി​ലാ​യി​രു​ന്നു ക്ര​മീ​ക​ര​ണം. അ​ങ്ക​മാ​ലി വ​രെ ദേ​ശീ​യ​പാ​ത​യി​ലും അ​തി​നു​ശേ​ഷം എം​സി റോ​ഡി​ലു​മാ​ണ് ജ്യോ​തി തെ​ളി​യി​ക്കു​ന്ന​ത്.