കോട്ടയത്ത് കരോൾ സംഘത്തെ ആക്രമിച്ച സംഭവം: ഏഴ് പേർ അറസ്റ്റിൽ

04:15 PM Dec 26, 2018 | Deepika.com
കോട്ടയം: ചി​ങ്ങ​വ​നം പാ​ത്താ​മു​ട്ട​ത്ത് ക​രോ​ൾ​ സം​ഘ​ത്തെ ആ​ക്ര​മി​ച്ച കേ​സി​ൽ ഏ​ഴു പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. പ്ര​തി​ക​ളി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​യാ​ൾ​ക്ക് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്ന് ജാ​മ്യം നൽകി.

മ​റ്റ് ആ​റു പേ​രെ ച​ങ്ങ​നാ​ശേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. മൂ​ന്നു മാ​സ​ത്തേ​ക്ക് പ​ന​ച്ചി​ക്കാ​ട് വി​ല്ലേ​ജി​ൽ പ്ര​വേ​ശി​ക്ക​രു​തെ​ന്ന വ്യ​വ​സ്ഥ​യി​ൽ കോ​ട​തി ഇ​വ​ർ​ക്ക് ജാ​മ്യം ന​ല്കി. പാ​ത്താ​മു​ട്ടം സ്വ​ദേ​ശി​ക​ളാ​യ ശ്രീ​ക്കു​ട്ട​ൻ, അ​ല​ൻ ജോ​സ​ഫ്, ശ്രീ​ജി​ത്ത്, നി​ധീ​ഷ്, അ​ജി​ത്കു​മാ​ർ, അ​ഖി​ൽ എ​ന്നി​വ​രും ഏ​ഴാം പ്ര​തി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​യാ​ളു​മാ​ണ് അ​റ​സ്റ്റി​ലാ​യ​തെ​ന്ന് ചി​ങ്ങ​വ​നം പോ​ലീ​സ് അ​റി​യി​ച്ചു.

കു​റി​ച്ചി പാ​ത്താ​മു​ട്ടം പാ​ന്പൂ​രം​പാ​റ​യി​ലെ ആം​ഗ്ലി​ക്ക​ൻ പ​ള്ളി​യി​ൽ നി​ന്നു പോ​യ ക​രോ​ൾ സം​ഘ​ത്തി​നെ​യാ​ണ് ആ​ക്ര​മി​ച്ച​ത്. തു​ട​ർ​ന്ന് പ​ള്ളി​ക്ക് നേ​രേ​യും ആ​ക്ര​മ​ണം ഉ​ണ്ടാ​യി. ആ​ക്ര​മ സം​ഘ​ത്തി​ന്‍റെ ക​ല്ലേ​റി​ൽ ലി​ൻ​സി, ആ​ശ, ബോ​വാ​സ് എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റിരുന്നു.

ഞാ​യ​റാ​ഴ്ച രാ​ത്രി പ​തി​നൊ​ന്നോടെ പ​ള്ളി​യി​ൽ നി​ന്നും സ്ത്രീ​ക​ള​ട​ങ്ങു​ന്ന ക​രോ​ൾ സം​ഘം സ​മീ​പ​ത്തെ കോ​ള​നി​യി​ൽ എ​ത്തി​യതോടെയാണ് സംഭവത്തിന്‍റെ തുടക്കം. ഇ​വി​ടെ വ​ച്ച് ചി​ല​രു​മാ​യി വാ​ക്കുത​ർ​ക്കം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് പ​ള്ളി​യി​ലേ​ക്ക് തി​രി​കെ പോ​ന്ന സം​ഘ​ത്തെ പി​ന്തു​ട​ർ​ന്നെ​ത്തി​യ​വ​ർ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ആക്രമണത്തിൽ പ​ള്ളി​ക്കുള്ളിലെ വസ്തുക്കൾക്കും കേടുപാടുകൾ സംഭവിച്ചു. സമീപത്തെ മൂന്ന് വീടുകൾക്ക് നേരെയും ആക്രമണമുണ്ടായി. പള്ളിക്ക് സമീപം വച്ചിരുന്ന ബൈക്കിനും അക്രമികൾ കേടുവരുത്തി.