കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ പ്രതികളായിരുന്ന പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു. സിഐ ക്രിസ്പിൻ സാം, എസ്ഐ ദീപക് എന്നിവരടക്കം ഏഴ് ഉദ്യോഗസ്ഥരെയാണ് ജോലിയിൽ തിരിച്ചെടുത്തത്. കൊച്ചി ഐജി വിജയ് സാഖറെയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
ക്രൈംബ്രാഞ്ചാണ് പ്രതികളെ സർവീസിൽ തിരിച്ചെടുക്കാൻ ശിപാർശ നൽകിയത്. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അന്വേഷണം പൂർത്തിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചതിനാലാണ് പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചതെന്ന് ഐജിയുടെ ഉത്തരവിലും പറയുന്നു.
വരാപ്പുഴ കസ്റ്റഡി മരണം: പ്രതികളായ പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു
03:50 PM Dec 26, 2018 | Deepika.com