ഇ​നി ഇ​വി​ടൊക്കെത്തന്നെ കാ​ണും..! തെ​ര​ഞ്ഞെ​ടു​പ്പ് വ​രെ മോ​ദി വി​ദേ​ശ​യാ​ത്ര ന​ട​ത്തി​ല്ല

03:25 PM Dec 26, 2018 | Deepika.com
ന്യൂ​ഡ​ൽ​ഹി: 2019ൽ ​ന​ട​ക്കു​ന്ന ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് വ​രെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വി​ദേ​ശ​രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട്. ഭ​ര​ണ​കാ​ര്യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ ചെ​ലു​ത്തു​ന്ന​തി​നും പ്രാ​ദേ​ശി​ക വി​ഷ​യ​ങ്ങ​ളി​ൽ ഇ​ട​പെ​ട​ൽ ന​ട​ത്തി ബി​ജെ​പി​യു​ടെ വി​ജ​യം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​ണ് മോ​ദി യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്കു​ന്ന​തെ​ന്ന് ചി​ല ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

അ​ടു​ത്തി​ടെ ന​ട​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്ക് മൂ​ന്നു സം​സ്ഥാ​ന​ങ്ങ​ളി​ലു​ണ്ടാ​യ ക​ന​ത്ത തി​രി​ച്ച​ടി​യെ തു​ട​ർ​ന്നാ​ണ് മോ​ദി ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​ത്തി​ലേ​ക്ക് എ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം. നേ​ര​ത്തേ, മോ​ദി​യു​ടെ നി​ര​ന്ത​ര​മു​ള്ള വി​ദേ​ശ സ​ന്ദ​ർ​ശ​ന​ത്തി​നെ​തി​രേ പ്ര​തി​പ​ക്ഷം വ​ലി​യ രീ​തി​യി​ൽ വി​മ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു.