അടൂരിൽ ഹോട്ടലിൽ തീപിടിത്തം
02:57 PM Dec 26, 2018 | Deepika.com
അടൂർ: പത്തനംതിട്ട അടൂരിൽ ഹോട്ടലിൽ തീപിടിത്തം. തോംസണ് ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. ഹോട്ടലിന്റെ അടുക്കളയിൽനിന്നാണ് തീപടർന്നതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. അഗ്നിശമനസേന തീയണക്കാനുള്ള ശ്രമം തുടരുന്നു.