ലക്നോ: മൃഗവേട്ട നടത്തിയതിന് അന്താരാഷ്ട്ര ഗോൾഫ് താരം ജ്യോതി രാന്ധവയെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ദുധ്വ കടുവ സംരക്ഷണ കേന്ദ്രത്തിൽ മൃഗവേട്ട നടത്തിയതിനാണ് അറസ്റ്റ്.
ജ്യോതിയിൽനിന്നും വേട്ടയ്ക്ക് ഉപയോഗിച്ചെന്നു കരുതുന്ന എ.22 റൈഫിളും ഹരിയാന രജിസ്ട്രേഷനിലുള്ള വാഹനവും കണ്ടെടുത്തു. ജ്യോതിയുടെ കൂട്ടാളി മഹേഷ് വിരാജ്ധറിനെയും വനവകുപ്പ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മൃഗവേട്ട: ഗോൾഫ് താരം ജ്യോതി രാന്ധവ അറസ്റ്റിൽ
02:47 PM Dec 26, 2018 | Deepika.com