മ​ഹാ​രാ​ഷ്ട്ര​യി​ൽ ക്രി​സ്ത്യ​ൻ വി​ശ്വാ​സി​ക​ൾ​ക്കു നേ​രെ ആ​ക്ര​മ​ണം; 12 പേ​ർ​ക്ക് പ​രി​ക്ക്

05:19 PM Dec 25, 2018 | Deepika.com
കോ​ലാ​പ്പൂ​ർ: മ​ഹാ​രാ​ഷ്ട്ര​യി​ലെ കോ​ലാ​പ്പൂ​രി​ൽ ക്രി​സ്ത്യ​ൻ വി​ശ്വാ​സി​ക​ൾ​ക്കു നേ​രെ ആ​ക്ര​മ​ണം. ഞാ​യ​റാ​ഴ്ച ആ​രാ​ധ​ന ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ലെ കോ​വാ​ഡ​യി​ൽ ഒ​രു വീ​ട്ടി​ലാ​ണ് വി​ശ്വാ​സി​ക​ൾ ആ​രാ​ധ​ന ന​ട​ത്തി​വ​ന്ന​ത്. ഇ​വ​ർ​ക്കു നേ​രെ പ​തി​ന​ഞ്ചോ​ളം പേ​ർ അ​ട​ങ്ങു​ന്ന മു​ഖം​മൂ​ടി ധ​രി​ച്ച സം​ഘം ആ​ളു​ക​ൾ അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ 12 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഇ​വ​രി​ൽ ചി​ല​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഭീം​സെ​ൻ ചൗ​ഹാ​ൻ എ​ന്ന ആ​ളു​ടെ വീ​ട്ടി​ലാ​ണ് ഞാ​യ​റാ​ഴ്ച ആ​രാ​ധ​ന ന​ട​ന്നു​വ​ന്ന​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ ബൈ​ക്കി​ലെ​ത്തി​യ അ​ക്ര​മി സം​ഘം ഈ ​വീ​ട്ടി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി വി​ശ്വാ​സി​ക​ളെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. വാ​ളു​ക​ളും ഇ​രു​മ്പ് ദ​ണ്ഡും കു​പ്പി​ക​ളും ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം.

പ്രാ​ർ​ഥ​ന​യി​ൽ പ​ങ്കെ​ടു​ത്ത സ്ത്രീ​ക​ളി​ൽ ചി​ല​ർ മു​ള​കു​പൊ​ടി എ​റി​ഞ്ഞാ​ണ് അ​ക്ര​മി​ക​ളെ തു​ര​ത്തി​യ​ത്. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. എ​ന്നാ​ൽ സം​ഭ​വ​ത്തി​ൽ സ​ർ​ക്കാ​ർ പ്ര​തി​ക​രി​ക്കാ​ൻ ത​യാ​റാ​യി​ട്ടി​ല്ല.