കുമാരസ്വാമിയിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ലെന്ന് യെദിയൂരപ്പ

04:38 PM Dec 25, 2018 | Deepika.com
ബംഗളൂരു: കർണാടക മുഖ്യമന്ത്രിക്കെതിരേ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.എസ്.യെദിയൂരപ്പ രംഗത്ത്. കുമാരസ്വാമിയിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ലെന്നും, ഒരു മുഖ്യമന്ത്രി തന്നെ ഇങ്ങനെ സംസാരിച്ചാൽ ക്രമസമാധാനം എവിടെപ്പോയി നിൽക്കുമെന്നും യെദിയൂരപ്പ ചോദിച്ചു. ഉത്തരവാദിത്വരഹിതമായ മോശപ്പെട്ട സംസാരമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജെഡിഎസ് പ്രാദേശിക നേതാവിനെ വധിച്ചവരെ കൊല്ലാൻ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി ഫോണിലൂടെ ഉത്തരവിടുന്ന സംഭവം വിവാദമായതോടെയാണ് ബിജെപി വിമർശനവുമായി രംഗത്തെത്തിയത്. താൻ വൈകാരികമായി പ്രതികരിച്ച് പോയതാണെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.