ആത്മാഭിമാനമുള്ള സ്ത്രീകൾ വനിതാ മതിലിൽ പങ്കെടുക്കും: കടകംപള്ളി

04:05 PM Dec 25, 2018 | Deepika.com
തിരുവനന്തപുരം: കേരളത്തിലെ ആത്മാഭിമാനമുള്ള സ്ത്രീകൾ വനിതാ മതിലിന്‍റെ ഭാഗമായി അണിചേരുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആർത്തവം അശുദ്ധിയല്ലെന്ന് വിശ്വസിക്കുന്ന സ്ത്രീകൾ മതിലിന്‍റെ ഭാഗമാകണം. ശബരിമലയെ കലാപ ഭൂമിയാക്കി മാറ്റാൻ സർക്കാർ അനുവദിക്കില്ലെന്നും ഭക്തർക്ക് മതിയായ സുരക്ഷ സർക്കാർ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.