ശബരിമല യാത്ര മാറ്റിവയ്ക്കുകയാണെന്ന് ബിന്ദുവും കനകദുർഗയും

12:50 PM Dec 25, 2018 | Deepika.com
കോട്ടയം: ശബരിമല യാത്ര മാറ്റിവയ്ക്കാൻ തയാറാണെന്ന് ബിന്ദുവും കനകദുർഗയും പോലീസിനെ അറിയിച്ചു. ശബരിമലയിൽ കനത്ത തിരക്കായതിനാൽ സുരക്ഷ നൽകി ദർശനത്തിന് കൊണ്ടുപോവുക അസാധ്യമാണെന്ന് കോട്ടയം മെഡിക്കൽ കോളിൽ കഴിയുന്ന ഇരുവരെയും പോലീസ് അറിയിച്ചു. പോലീസ് അപേക്ഷ മാനിച്ചാണ് യാത്ര മാറ്റിവയ്ക്കാൻ ഇരുവരും തയാറായത്.

കോ​​ഴി​​ക്കോ​​ട് കൊ​​യി​​ലാ​​ണ്ടി പൊ​​യി​​ൽ​​കാ​​വ് സ്വ​​ദേ​​ശി ബി​​ന്ദു ഹ​​രി​​ഹ​​ര​​ൻ (42), മ​​ല​​പ്പു​​റം അ​​ങ്ങാ​​ടി​​പ്പു​​റം സ്വ​​ദേ​​ശി ക​​ന​​ക​​ദു​​ർ​​ഗ (45) എ​​ന്നി​​വ​​ർ തിങ്കളാഴ്ചയാണ് ശബരിമല കയറാൻ എത്തിയത്. പ്ര​​തി​​ഷേ​​ധ​​ങ്ങ​​ൾ വ​​ക​​വ​​യ്ക്കാ​​തെ രാവിലെ പ​​ന്പ​​യി​​ൽ​​നി​​ന്നു ചെ​​ളി​​ക്കു​​ഴി​​യും അ​​പ്പാ​​ച്ചി​​മേ​​ടും മ​​ര​​ക്കൂ​​ട്ട​​വും താ​​ണ്ടി ച​​ന്ദ്രാ​​ന​​ന്ദ​​ൻ റോ​​ഡി​​ൽ പ്ര​​വേ​​ശി​​ച്ച യു​​വ​​തി​​ക​​ൾ​​ക്കു വ​​ലി​​യ​​ന​​ട​​പ്പ​​ന്ത​​ലി​​ന് അ​​ര​​കി​​ലോ​​മീ​​റ്റ​​ർ മു​​ന്പ് യാ​​ത്ര അ​​വ​​സാ​​നി​​പ്പി​​ക്കേ​​ണ്ടി​​ വരികയായിരുന്നു.

ഇ​​തി​​നി​​ടെ, ക​​ന​​ക​​ദു​​ർ​​ഗ​​യ്ക്കു ദേ​​ഹാ​​സ്വാ​​സ്ഥ്യ​​മു​​ണ്ടായതിനാൽ പന്പയിലെ ആശുപത്രിയിലേക്ക് മാറ്റിയെന്ന് പോലീസ് പറഞ്ഞു. എന്നാൽ പോലീസ് ബലംപ്രയോഗിച്ച് ഇറക്കുകയായിരുന്നുവെന്നാണ് യുവതികളുടെ വാദം. പിന്നീട് പ്രതിഷേധങ്ങൾ കണക്കിലെടുത്ത് ഇവരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.