തങ്ക അങ്കി ഘോഷയാത്ര ചൊവ്വാഴ്ച സന്നിധാനത്ത്

12:27 PM Dec 25, 2018 | Deepika.com
പത്തനംതിട്ട: മണ്ഡ​​​ല​​​പൂ​​​ജ​​​യ്ക്കു ശ​​​ബ​​​രി​​​മ​​​ല ക്ഷേ​​​ത്ര​​​ത്തി​​​ലെ അ​​​യ്യ​​​പ്പ​​​വി​​​ഗ്ര​​​ഹ​​​ത്തി​​​ൽ ചാ​​​ര്‍​ത്താ​​​നു​​​ള്ള ത​​​ങ്ക അ​​​ങ്കി വ​​​ഹി​​​ച്ചു​​​ള്ള ര​​​ഥ​​​ഘോ​​​ഷ​​​യാ​​​ത്ര ചൊവ്വാഴ്ച സന്നിധാനത്തെത്തും. ഇതിന് മുന്നോടിയായി ശബരിമലയിൽ കനത്ത ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ചൊവ്വാഴ്ച വൈകിട്ട് ഏഴിനാണ് തങ്ക അങ്കി ചാർത്തിയുള്ള പൂജകൾ നടക്കുക.

ചൊവ്വാഴ്ച ഉച്ചയോടെയാണ് ഘോഷയാത്ര പന്പയിലെത്തുക. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​ന് പ​​​മ്പ ഗ​​​ണ​​​പ​​​തി ക്ഷേ​​​ത്ര​​​ത്തി​​​ല്‍നി​​​ന്നു പു​​​റ​​​പ്പെ​​​ട്ടു ശ​​​രം​​​കു​​​ത്തി​​​യി​​​ല്‍ എ​​​ത്തും. ഇ​​​വി​​​ടെ​​നി​​​ന്നു ദേ​​​വ​​​സ്വം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ സ്വീ​​​ക​​​രി​​​ച്ചു സ​​​ന്നി​​​ധാ​​​ന​​​ത്ത് എ​​​ത്തി​​​ക്കും. ചൊവ്വാഴ്ച വൈകിട്ടത്തെ ചടങ്ങുകൾക്ക് ശേഷം 27ന് ​​​ഉ​​​ച്ച​​​യ്ക്കു മ​​​ണ്ഡ​​​ല​​​പൂ​​​ജ​​​യും ന​​​ട​​​ക്കും. അ​​​ന്നു രാ​​​ത്രി​​​യാ​​​ണ് ന​​​ട അ​​​ട​​​യ്ക്കു​​​ന്ന​​​ത്.

നൂ​​​റു​​ക​​​ണ​​​ക്കി​​​ന് അ​​​യ്യ​​​പ്പ​​​ഭ​​​ക്ത​​​ൻ​​​മാ​​​രു​​​ടെ ശ​​​ര​​​ണം​​​വി​​​ളി​​​ക​​​ളു​​​ടെ അ​​​ക​​​ന്പ​​​ടി​​​യി​​​ലാ​​​ണ് ആ​​​റ​​​ന്മു​​​ള പാ​​​ർ​​​ഥ​​​സാ​​​ര​​​ഥി ക്ഷേ​​​ത്ര​​​ത്തി​​​ല്‍നി​​​ന്നു ഘോഷയാത്ര പുറപ്പെട്ടത്. ഡി​​​വൈ​​​എ​​​സ്പി സു​​​രേ​​​ഷ് കു​​​മാ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ 70 അം​​​ഗ​​​സാ​​​യു​​​ധ പോ​​​ലീ​​​സ് സം​​​ഘ​​​ത്തി​​​നാ​​​ണ് ത​​​ങ്ക​​​ അ​​​ങ്കി ര​​​ഥ​​​ഘോ​​​ഷ​​​യാ​​​ത്ര​​​യു​​​ടെ സു​​​ര​​​ക്ഷാ ചു​​​മ​​​ത​​​ല.