അ​യോ​ധ്യ: പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന സു​പ്രീം കോ​ട​തി​ക്കു അ​പ​മാ​ന​ക​ര​മെ​ന്ന് ക​പി​ൽ സി​ബ​ൽ

09:41 PM Nov 26, 2018 | Deepika.com
ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യാ​വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​സ്താ​വ​ന കോ​ട​തി​യ​ല​ക്ഷ്യ​മെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ക​പി​ൽ സി​ബ​ൽ. കേ​സ് വൈ​കി​പ്പി​ക്കാ​ൻ കോ​ൺ​ഗ്ര​സ് ശ്ര​മി​ക്കു​ക​യാ​ണെ​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​രോ​പ​ണം ല​ജ്ജാ​വ​ഹ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി സു​പ്രീം കോ​ട​തി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ക​യാ​ണ്. സു​പ്രീം കോ​ട​തി ഏ​തെ​ങ്കി​ലും രാ​ഷ്ട്രീ​യ സ​മ്മ​ർ​ദ​ത്തി​നു അ​ടി​പ്പെ​ടു​മെ​ന്നാ​ണോ അ​ദ്ദേ​ഹം പ​റ​യാ​ൻ ശ്ര​മി​ക്കു​ന്ന​ത്. ഇ​ത് ല​ജ്ജാ​വ​ഹ​മാ​ണ്. പ്ര​ധാ​ന​മ​ന്ത്രി ഇ​ത്ത​ര​ത്തി​ൽ പ്ര​സ്താ​വ​ന ന​ട​ത്താ​ൻ പാ​ടി​ല്ലെ​ന്നും ക​പി​ൽ സി​ബ​ൽ പ​റ​ഞ്ഞു. ആ​രാ​ണ് ഭ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​ത്? എ​ന്താ​ണ് വി​ച്ച്പി അ​യോ​ധ്യ​യി​ൽ ചെ​യ്യു​ന്ന​ത്? പ്ര​ധാ​ന​മ​ന്ത്രി​യു​ടെ രാ​ഷ്ട്രീ​യ ലാ​ഭ​ത്തി​നു​വേ​ണ്ടി അ​യോ​ധ്യ​യി​ൽ അ​വ​ർ ഭ​യ​ത്തി​ന്‍റെ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്നും ക​പി​ൽ സി​ബ​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​ധാ​ന​മ​ന്ത്രി മോ​ദി​ക്ക് വ​സ്തു​ക​ൾ അ​റി​യി​ല്ല. കോ​ൺ​ഗ്ര​സ് അ​യോ​ധ്യാ​ക്കേ​സി​ൽ ക​ക്ഷി​യ​ല്ല. ജ​നു​വ​രി 2018 മു​ത​ൽ താ​ൻ അ​യോ​ധ്യാ​ക്കേ​സി​ൽ ഹാ​ജ​രാ​കു​ന്ന​ത് അ​വ​സാ​നി​പ്പി​ച്ചു. പ​ല​പ്പോ​ഴും പ്ര​ധാ​ന​മ​ന്ത്രി കാ​ര്യ​ങ്ങ​ൾ അ​റി​യാ​തെ​യാ​ണ് സം​സാ​രി​ക്കു​ന്ന​തെ​ന്നും ക​പി​ൽ സി​ബ​ൽ പ​റ​ഞ്ഞു. മോ​ദി 2014, 2015, 2016, 2017 വ​ർ​ഷ​ങ്ങ​ളി​ൽ രാ​മ​ക്ഷേ​ത്ര​ത്തെ ഓ​ർ​ത്തി​ല്ല. എ​ന്നാ​ൽ 2018 ൽ ​ഓ​ർ​മി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പാ​ണ് അ​ദ്ദേ​ഹ​ത്തെ രാ​മ​ക്ഷേ​ത്ര​ത്തെ​ക്കു​റി​ച്ച് ഓ​ർ​മ്മ​പ്പെ​ടു​ത്തി​യ​ത്- സി​ബ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.