അഹമ്മദാബാദ്: ഗാന്ധിനഗര്‍ അക്ഷര്‍ധാം ക്ഷേത്രാക്രമണക്കേസിലെ പ്രതി മുഹമ്മദ് ഫാറൂഖ് ഷെയ്ഖ് അറസ്റ്റിൽ. അഹമ്മദാബാദിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. റിയാദിൽനിന്നും വിമാനത്തിലെത്തിയപ്പോഴാണ് ഫാറൂഖിനെ കസ്റ്റഡിയിലെടുത്തത്. ഗുജറാത്തിലെ ജുഹാപുര സ്വദേശിയായ ഫാറൂഖ് 2002 ലെ ക്ഷേത്രാക്രമണത്തിനു ശേഷം റിയാദിലേക്ക് കടക്കുകയായിരുന്നു.
ലഷ്കര്‍ ബന്ധമുള്ള രണ്ട് ഭീകരരാണ് 2002 സെപ്റ്റംബര്‍ 24ന് ഗാന്ധിനഗറിലെ അക്ഷര്‍ധാം ക്ഷേത്രത്തില്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ 32 പേര് കൊല്ലപ്പെടുകയും 80ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അക്രമികളെ എന്‍എസ്ജി കമാന്‍ഡോകള്‍ വെടിവച്ചു കൊന്നു. ആക്രമണത്തിനു മുന്നോടിയായി സൗദിയിലെ റിയാദില്‍ ഗൂഡാലോചന നടന്നിരുന്നതായി കണ്ടെത്തിയിരുന്നു.
അക്ഷര്‍ധാം ക്ഷേത്രാക്രമണം: വിദേശത്തേയ്ക്കുകടന്ന പ്രതി അറസ്റ്റിൽ
09:12 PM Nov 26, 2018 | Deepika.com