ന്യൂഡൽഹി: അഴിമതി ആരോപണം നേരിടുന്ന ഉദ്യോഗസ്ഥർക്കെതിരേ അന്വേഷണം നടത്തുന്നതിനു സർക്കാരിന്റെ അനുമതി തേടണമെന്ന നിയമ വ്യവസ്ഥയ്ക്കെതിരേ നൽകിയ ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിനു നോട്ടീസയച്ചു.
അഴിമതി വിരുദ്ധ നിയമത്തിലെ വ്യവസ്ഥകൾ ഭരണഘടന വിധേയമല്ലെന്നു ചൂണ്ടിക്കാട്ടി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണിന്റെ നേതൃത്വത്തിലുള്ള എൻജിഒ സെന്റർ ഫോർ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷൻ (സിപിഐഎൽ) നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. അഴിമതി വിരുദ്ധ നിയമത്തിലുള്ള വ്യവസ്ഥ സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അഴിമതി വിരുദ്ധ നിയമ വ്യവസ്ഥകൾ ഭരണഘടനാ വിരുദ്ധം; സുപ്രീം കോടതി കേന്ദ്രത്തിനു നോട്ടീസയച്ചു
08:27 PM Nov 26, 2018 | Deepika.com