സന്നിധാനം: തീർഥാടകരുടെ വരവ് ഗണ്യമായി കുറഞ്ഞതോടെ ശബരിമലയിൽ അപ്പം ഉത്പാദനം നിർത്തിവച്ചു. അരവണ ഉത്പാദനം അഞ്ചിലൊന്നായി കുറയ്ക്കുകയും ചെയ്തു. തീർഥാടകരുടെ എണ്ണം കുറഞ്ഞതു മൂലം വാങ്ങാൻ ആളില്ലാതായതോടെയാണ് അപ്പത്തിന്റെ ഉത്പാദനം നിർത്തിവച്ചത്.
ഇപ്പോൾ 9600 ടിൻ അരവണ മാത്രമാണ് ഒരു ദിവസം ഉണ്ടാക്കുന്നത്. നേരത്തെ ദിവസം 48000 ടിൻ അരവണയാണ് ഉണ്ടാക്കിയിരുന്നത്. വിൽപ്പന കുറയുമ്പോൾ മുമ്പും ഉത്പാദനം നിർത്തിയിട്ടുണ്ടെന്ന് ബോർഡ് അധികൃതർ പറയുന്നു. ദേവസ്വം ബോർഡിന്റെ വരുമാനത്തിൽ വൻ ഇടിവാണ് സംഭവച്ചിരിക്കുന്നത്.
തീർഥാടകരുടെ വരവ് കുറഞ്ഞു; ശബരിമലയിൽ അപ്പം ഉത്പാദനം നിർത്തി
05:50 PM Nov 26, 2018 | Deepika.com