ശശിക്കെതിരായ നടപടിയിൽ തൃപ്തിയെന്ന് പരാതിക്കാരി

02:56 PM Nov 26, 2018 | Deepika.com
തിരുവനന്തപുരം: ലൈംഗികാരോപണത്തിൽ പി.കെ. ശശി എംഎൽഎയ്ക്കെതിരായ പാർട്ടി നടപടിയിൽ തൃപ്തിയുണ്ടെന്ന് പരാതി നൽകിയ വനിതാനേതാവ്. ഇതുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണത്തിനില്ല. ശശിക്കെതിരേ പാർട്ടി നടപടി സ്വീകരിച്ച സാഹചര്യത്തിൽ തുടർ നടപടികൾക്കില്ലെന്നും പരാതിക്കാരി അറിയിച്ചു.