കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ ചൊ​വ്വാ​ഴ്ച

02:40 PM Nov 26, 2018 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ജെഡി-എസിന്‍റെ നി​യു​ക്ത​മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ ചൊ​വ്വാ​ഴ്ച ന​ട​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചു​മ​ണി​ക്ക് രാ​ജ്ഭ​വ​നി​ലാ​ണ് സ​ത്യ​പ്ര​തി​ജ്ഞ. ചൊ​​​വ്വാ​​​ഴ്ച തു​​​ട​​​ങ്ങു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച ജ​​​ല​​​വി​​​ഭ​​​വ വ​​​കു​​​പ്പിനോടുള്ള ചോ​​​ദ്യങ്ങൾ സ​​​ഭ​​​യി​​​ൽ വ​​​രു​​​ന്നു​​​ണ്ട്. അതിനു മുന്പായി പു​​​തി​​​യ മ​​​ന്ത്രി സ്ഥാ​​​ന​​​മേ​​​ൽ​​​ക്കു​​​മെ​​​ന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

തിങ്കളാഴ്ച രാവിലെയാണ് ജലവിഭവകുപ്പ് മന്ത്രി മാത്യു ടി. തോമസ് ക്ലിഫ്ഹൗസിലെത്തി മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയത്. മാത്യു ടി. തോമസിനെ മാറ്റി കെ. കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കാന്‍ ജനതാദള്‍ ദേശീയ നേതൃത്വം തീരുമാനിച്ച സാഹചര്യത്തിലായിരുന്നു രാജി തീരുമാനം.

വെള്ളിയാഴ്ച ബംഗളൂരുവിൽ ദേശീയ അധ്യക്ഷൻ ദേവഗൗഡയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല ചര്‍ച്ചയിലാണ് മാത്യു ടി. തോമസിനെ മാറ്റാന്‍ തീരുമാനിച്ചത്. പാര്‍ട്ടിയുടെ കത്ത് മുഖ്യമന്ത്രിയെ ഏല്പിക്കുകയും ചെയ്തിരുന്നു.