സു​ക്മ​യി​ൽ സു​ര​ക്ഷാ​സേ​ന എ​ട്ടു മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു

01:14 PM Nov 26, 2018 | Deepika.com
സു​ക്മ: ഛത്തീ​സ്ഗ​ഡി​ലെ സു​ക്മ ജി​ല്ല​യി​ൽ സു​ര​ക്ഷാ​സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ എ​ട്ടു മാ​വോ​യി​സ്റ്റു​ക​ൾ കൊ​ല്ല​പ്പെ​ട്ടു. ര​ണ്ടു സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ര​മൃ​ത്യു വ​രി​ക്കു​ക​യും ചെ​യ്തു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ തെ​ല​ങ്കാ​ന അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്നു​ള്ള കി​സ്താ​രം വ​ന​മേ​ഖ​ല​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.

വ​ന​ത്തി​നു​ള്ളി​ൽ​നി​ന്ന് എ​ട്ടു​പേ​രു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഡി​സ്ട്രി​ക്റ്റ് റി​സേ​ർ​വ് ഗാ​ർ​ഡി​ലെ (ഡി​ആ​ർ​ജി) ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് കൊ​ല്ല​പ്പെ​ട്ട സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ മാ​വോ​യി​സ്റ്റു​ക​ൾ ഒ​ളി​ച്ചി​രി​പ്പു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് സു​ര​ക്ഷാ​സേ​ന തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.