വി​മാ​നം ത​ക​ർ​ക്കു​മെ​ന്ന് ഫോ​ണി​ൽ സം​സാ​രി​ച്ച യു​വാ​വ് പി​ടി​യി​ൽ

01:03 PM Nov 26, 2018 | Deepika.com

കോ​ൽ​ക്ക​ത്ത: ജെ​റ്റ് എ​യ​ർ​വെ​യ്സി​ന്‍റെ യാ​ത്ര​ക്കാ​രൻ പോ​ലീ​സ് പി​ടി​യി​ൽ. വി​മാ​നം ത​ക​ർ​ക്കു​മെ​ന്ന് ഫോ​ണി​ൽ സം​സാ​രി​ച്ച​തി​നെ തു​ട​ർ​ന്ന് വേ​ദ​ൻ പൊ​ദ്ദാ​ർ എ​ന്ന യാ​ത്ര​ക്കാ​ര​നെ​യാ​ണ് സി​ഐ​എ​സ്എ​ഫ് പി​ടി​കൂ​ടി പോ​ലീ​സി​നു കൈ​മാ​റി​യ​ത്. കോ​ൽ​ക്ക​ത്ത അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്ന സം​ഭ​വം.

ജെ​റ്റ് എ​യ​ർ​വെ​യ്സ് 9ഡ​ബ്ല്യു472 വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​നാ​യി​രു​ന്നു പൊ​ദ്ദാ​ർ. ഇ​യാ​ൾ മു​ഖം​മൂ​ടി ധ​രി​ച്ച ഒ​രാ​ളു​ടെ ചി​ത്രം ഫോ​ണി​ൽ അ​യ​ച്ച​തും അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി​യി​രു​ന്നു. കോ​ൽ​ക്ക​ത്ത സ്വ​ദേ​ശി​യാ​യ ഇ​യാ​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

പൊ​ദ്ദാ​റി​ന്‍റെ കു​ടും​ബ​ത്തെ​യും പോ​ലീ​സ് വി​ളി​ച്ചു​വ​രു​ത്തി. സു​ഹൃ​ത്തു​ക​ളെ ക​ബ​ളി​പ്പി​ക്കാ​നാണ് മ​ക​ൻ ഇ​പ്ര​കാ​രം ചെ​യ്ത​തെ​ന്നാ​യി​രു​ന്നു പൊ​ദ്ദാ​റി​ന്‍റെ അ​ച്ഛ​ന്‍റെ പ്ര​തി​ക​ര​ണം.