ശ​ശി​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് വി.​എ​സ്

09:18 PM Nov 25, 2018 | Deepika.com
തി​രു​വ​ന​ന്ത​പു​രം: പി.​കെ.​ശ​ശി എം​എ​ല്‍​എ​ക്കെ​തി​രാ​യ ലൈം​ഗി​ക ആ​രോ​പ​ണ​ത്തി​ല്‍ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് വി.​എ​സ് അ​ച്യു​താ​ന​ന്ദ​ൻ കേ​ന്ദ്ര നേ​തൃ​ത്വ​ത്തെ സ​മീ​പി​ച്ചു. ശ​ശി​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് വി.​എ​സ് കേ​ന്ദ്ര നേ​തൃ​ത്വ​ത്തെ സ​മീ​പി​ച്ച​ത്. ശ​ശി​ക്കെ​തി​രാ​യ ന​ട​പ​ടി വൈ​കു​ന്ന​തി​ൽ അ​ദ്ദേ​ഹം അ​തൃ​പ്തി അ​റി​യി​ച്ചു.‌ ജാ​ഥാ​ക്യാ​പ്റ്റ​ൻ ആ​ക്കി​യ​തി​ലും എ​തി​ർ​പ്പ് അ​റി​യി​ച്ചു.

തി​ങ്ക​ളാ​ഴ്ച സി​പി​എം സം​സ്ഥാ​ന സ​മി​തി പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് വി.​എ​സി​ന്‍റെ നീ​ക്കം. ശ​ശി​ക്കെ​തി​രാ​യ ലൈം​ഗി​ക ആ​രോ​പ​ണ​ത്തി​ല്‍ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തു സി​പി​എം വീ​ണ്ടും നീ​ട്ടി​വ​ച്ചി​രു​ന്നു. നി​യ​മ​സ​ഭാ സ​മ്മേ​ള​നം ചേ​രു​ന്ന 27നു ​മു​മ്പാ​യി ‌ശ​ശി​ക്കെ​തി​രെ​യു​ള്ള ആ​രോ​പ​ണ​ത്തി​ന്മേ​ല്‍ സി​പി​എം തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നാ​ണു സൂ​ച​ന. എ.​കെ.​ബാ​ല​നും പി.​കെ.​ശ്രീ​മ​തി​യും അ​ട​ങ്ങു​ന്ന അ​ന്വേ​ഷ​ണ ക​മ്മി​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് അ​ന്തി​മ​മാ​ക്കി. ശ​ശി​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന​ക​ൾ.