കൊച്ചി: ഉബർ,ഒല കമ്പനികള്‍ അമിത കമ്മീഷന് ഈടാക്കുന്നതില്‍ പ്രതിഷേധിച്ച് എറണാകുളം ജില്ലയിലെ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ സമരത്തിലേക്ക്. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് സംയുക്ത സമരസമിതി ആവശ്യപ്പെട്ടു.
ആദ്യഘട്ടപ്രതിഷേധമെന്ന നിലയില്‍ ഇക്കഴിഞ്ഞ 12ന് സൂചന പണിമുടക്ക് നടത്തിയിരുന്നു. സര്‍ക്കാര്‍ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ടാണ് രണ്ടാം ഘട്ട പ്രതിഷേധ സമരം. 27ന് കളക്ട്രേറ്റിന് മുന്നില്‍ സമരമസമിതി പ്രവര്‍ത്തകര്‍ അനശ്ചിതകാല നിരാഹാരസമരം ആരംഭിക്കും.
ഒരു ട്രിപ്പില്‍ നിന്ന് ലഭിക്കുന്ന വാടകയുടെ 26 ശതമാനമാണ് ഉബർ, ഒല കമ്പനികള്‍ ഡ്രൈവര്‍മാരില്‍ നിന്ന് ഈടാക്കുന്നത്. സര്‍ക്കാര്‍ ഏര്‍പ്പെടുത്തുവാന്‍ പോകുന്ന പുതിയ നിരക്കുകളില്‍ സര്‍വീസ് നടത്തുവാന്‍ ഓണ്‍ലൈന്‍ ടാക്സികള്‍ തയാറാകണമെന്നും കമ്മീഷന് തുക വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സംയുക്ത സമരസമിതി ആവശ്യപ്പെട്ടു.
അമിത കമ്മീഷന് ഈടാക്കുന്നു; ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ സമരത്തിലേക്ക്
05:46 PM Nov 25, 2018 | Deepika.com