ഓസ്ട്രേലിയയെ വീഴ്ത്തി ഇന്ത്യ; പരമ്പര സമനിലയിൽ

05:15 PM Nov 25, 2018 | Deepika.com

സി​ഡ്‌​നി: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രെ സ​മ​നി​ല ല​ക്ഷ്യ​മി​ട്ടി​റ​ങ്ങി​യ ഇ​ന്ത്യ​യ്ക്കു മി​ന്നും ജ​യം. നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി​യു​ടെ അ​ർ​ധ സെ​ഞ്ചു​റി​യും കൃണാ​ൽ പാ​ണ്ഡ്യ​യു​ടെ നാ​ല് വി​ക്ക​റ്റ് പ്ര​ക​ട​ന​വു​മാ​ണ് ഇ​ന്ത്യ​യെ വി​ജ​യ​ത്തി​ൽ എ​ത്തി​ച്ച​ത്.

ഓ​സ്ട്രേ​ലി​യ ഉ​യ​ർ​ത്തി​യ 165 റ​ൺ​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം ഇ​ന്ത്യ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 19.4 ഓ​വ​റി​ലാ​ണ് മ​റി​ക​ട​ന്ന​ത്. ആ​ദ്യ ഓ​വ​റു​ക​ളി​ൽ ക​ട​ന്നാ​ക്ര​മി​ച്ച ഓ​പ്പ​ണ​ർ ശി​ഖ​ർ ധ​വാ​ന്‍റെ പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​യ്ക്ക് നി​ർ​ണാ​യ​ക​മാ​യ​ത്. 22 പ​ന്തി​ൽ 41 റ​ൺ​സാ​ണ് ധ​വാ​ൻ അ​ടി​ച്ചു​കൂ​ട്ടി​യ​ത്.

ധ​വാ​നെ സ്റ്റാ​ർ​ക്ക് പ​വ​ലി​യ​ൻ ക​യ​റ്റി​യ​തോ​ടെ ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി ക​ളി​യു​ടെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ക്രി​സി​ൽ ഉ​റ​ച്ചു​നി​ന്ന കോ​ഹ്‌​ലി 41 പ​ന്തി​ൽ 61 റ​ൺ​സ് നേ​ടി ഇ​ന്ത്യ​യെ വി​ജ​യ​ത്തി​ൽ എ​ത്തി​ച്ചു. 16 പ​ന്തി​ൽ 23 റ​ൺ​സ് നേ​ടി​യ രോ​ഹി​ത്ത് ശ​ർ​മ കോ​ഹ്‌​ലി​ക്കും ധ​വാ​നും മി​ക​ച്ച പി​ന്തു​ണ​യാ​ണ് ന​ൽ​കി​യ​ത്.

ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഓ​സി​സി​നാ​യി ഓ​പ്പ​ണ​ര്‍​മാ​രാ​യ ആ​രോ​ണ്‍ ഫി​ഞ്ചും ജോ​ണ്‍ ഷോ​ര്‍​ട്ടും ത​ക​ര്‍​ത്ത​ടി​ച്ചെ​ങ്കി​ലും മി​ക​ച്ച തു​ട​ക്കം മു​ത​ലാ​ക്കാ​ന്‍ ആ​തി​ഥേ​യ​ര്‍​ക്ക് സാ​ധി​ച്ചി​ല്ല. കൃണാ​ൽ പാ​ണ്ഡ്യ​യു​ടെ പ്ര​ക​ട​ന​മാ​ണ് ഓ​സി​സി​ന് തി​രി​ച്ച​ടി​യാ​യ​ത്. നാ​ല് ഓ​വ​റി​ല്‍ 36 റ​ണ്‍​സ് വ​ഴ​ങ്ങി പാ​ണ്ഡ്യ നാ​ല് വി​ക്ക​റ്റാ​ണ് വീ​ഴ്ത്തി​യ​ത്.

ഇ​തോ​ടെ ഇ​ന്ത്യ ഓ​സ്ട്രേ​ലി​യ ട്വ​ന്‍റി 20 പ​ര​മ്പ​ര സ​മ​നി​ല​യി​ലാ​യി. ആ​ദ്യ മ​ത്സ​രം ഓ​സ്ട്രേ​ലി​യ വി​ജ​യി​ച്ച​പ്പോ​ള്‍ ര​ണ്ടാം പോ​രാ​ട്ടം മ​ഴ​മൂ​ലം ന​ഷ്ട​പ്പെ​ട്ടി​രു​ന്നു.