മൂന്ന് ഭീകരരെ ഡൽഹി പോലീസ് പിടികൂടി

03:57 PM Nov 25, 2018 | Deepika.com
ന്യൂഡൽഹി: മൂന്ന് ഭീകരരെ ഡൽഹി സ്പെഷൽ പോലീസ് പിടികൂടി. ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ജമ്മു ആൻഡ് കാഷ്മീരിലെ അംഗങ്ങളാണ് പിടിയിലായത്. ശനിയാഴ്ചയാണ് പോലീസ് ഇവരെ പിടികൂടിയത്.

നിരവധി ആയുധങ്ങളും സ്ഫോടകവസ്തുകളും ഇവരിൽനിന്നും പോലീസ് പിടിച്ചെടുത്തു.