നി​ല​യ്ക്ക​ലി​ൽ​നി​ന്ന് അ​റ​സ്റ്റി​ലാ​യ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്കു ജാ​മ്യം

03:06 PM Nov 25, 2018 | Deepika.com
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ൽ നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച് അ​റ​സ്റ്റി​ലാ​യ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്കു ജാ​മ്യം. ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​കെ. സ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ട്ടം​ഗ സം​ഘ​ത്തെ​യാ​ണ് നി​ല​യ്ക്ക​ലി​ൽ​നി​ന്നു പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പി​ന്നീ​ട് ഇ​വ​രെ പെ​രു​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചി​രു​ന്നു.

എ​ട്ടം​ഗ സം​ഘം ഉ​ച്ച​യോ​ടെ​യാ​ണ് നി​ല​യ്ക്ക​ലി​ൽ എ​ത്തി​യ​ത്. ഇ​വ​രെ ഇ​ല​വു​ങ്ക​ലി​ൽ ത​ട​ഞ്ഞ് പേ​രു വി​വ​ര​ങ്ങ​ൾ പോ​ലീ​സ് ശേ​ഖ​രി​ച്ചി​രു​ന്നു. പി​ന്നീ​ട് സ​ന്നി​ധാ​ന​ത്ത് ത​ങ്ങാ​ൻ പാ​ടി​ല്ലെ​ന്നും നാ​മ​ജ​പ പ്ര​തി​ഷേ​ധം ന​ട​ത്ത​രു​തെ​ന്നും സം​ഘ​ത്തെ പോ​ലീ​സ് അ​റി​യി​ച്ചു. തു​ട​ർ​ന്നു ഇ​ക്കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി പോ​ലീ​സ് നോ​ട്ടീ​സ് ന​ൽ​കി. നോ​ട്ടീ​സ് ഒ​പ്പി​ട്ടു ന​ൽ​ക​ണ​മെ​ന്നും പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

പോ​ലീ​സി​ന്‍റെ ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​ൻ ത​യാ​റാ​കാ​തി​രു​ന്ന സം​ഘം നി​രോ​ധ​നാ​ജ്ഞ ലം​ഘി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സി​നെ അ​റി​യി​ച്ചു. തു​ട​ർ​ന്നാ​യി​രു​ന്നു അ​റ​സ്റ്റ്. ശ​നി​യാ​ഴ്ച രാ​ത്രി സ​ന്നി​ധാ​ന​ത്ത് നാ​മ​ജ​പ പ്ര​തി​ഷേ​ധം ന​ട​ത്തി​യ 80 പേ​രെയും പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​ര​ന്നു. പി​ന്നീ​ട് ഇ​വ​രെയും ജാ​മ്യ​ത്തി​ൽ വി​ട്ടി​രു​ന്നു.