സി​ബി​ഐ വി​ഷ​യ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് ജ​ന​ങ്ങ​ളെ വ​ഴി​തെ​റ്റി​ക്കു​ന്നു​വെ​ന്ന് രാ​ജ്നാ​ഥ് സിം​ഗ്

04:00 PM Oct 26, 2018 | Deepika.com
ന്യൂ​ഡ​ൽ​ഹി: സി​ബി​ഐ​യി​ലെ ആ​ഭ്യ​ന്ത​ര പ്ര​ശ്ന​ങ്ങ​ളി​ൽ കോ​ണ്‍​ഗ്ര​സ് ജ​ന​ങ്ങ​ളെ വ​ഴി​തെ​റ്റി​ക്കു​ന്നു​വെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. കോ​ണ്‍​ഗ്ര​സ് കേ​ന്ദ്ര​ത്തി​നെ​തി​രെ ശ​ബ്ദ​മു​യ​ർ​ത്തു​ക​യാ​ണ്. ച​ർ​ച്ച ചെ​യ്യാ​ൻ പൊ​തു ജ​ന​ങ്ങ​ൾ​ക്ക് താ​ത്പ​ര്യ​മു​ള്ള വി​ഷ​യ​ങ്ങ​ൾ ഒ​ന്നും ഇ​ല്ല. അ​തു​കൊ​ണ്ട് കോ​ണ്‍​ഗ്ര​സ് ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ് സി​ബി​ഐ വി​ഷ​യം. അ​ലോ​ക് വ​ർ​മ​യു​ടെ​യും രാ​കേ​ഷ് അ​സ്താ​ന​യു​ടെ​യും വി​ഷ​യ​ത്തി​ൽ സു​പ്രീം​കോ​ട​തി അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​യാ​ണ്. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​നാ​യി കോ​ണ്‍​ഗ്ര​സ് കാ​ത്തി​രി​ക്ക​ണ​മെ​ന്നും രാ​ജ്നാ​ഥ് സിം​ഗ് ആവശ്യപ്പെട്ടു.