ദേ​വ​സ്വം ക​മ്മീ​ഷ​ണ​റാ​യി ഹി​ന്ദു​ക്ക​ളെ ത​ന്നെ നി​യ​മി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

03:47 PM Oct 26, 2018 | Deepika.com
കൊ​ച്ചി: ദേ​വ​സ്വം ക​മ്മീ​ഷ​ണ​റാ​യി ഹി​ന്ദു​ക്ക​ളെ ത​ന്നെ നി​യ​മി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. തി​രു​വി​താം​കൂ​ർ, കൊ​ച്ചി ദേ​വ​സ്വം ബോ​ർ​ഡു​ക​ളി​ൽ ദേ​വ​സ്വം ക​മ്മീ​ഷ​ണ​റാ​യി അ​ഹി​ന്ദു​ക്ക​ളെ നി​യ​മി​ക്കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ൽ സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന നി​യ​മ​ഭേ​ദ​ഗ​തി റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ‍​യി​രു​ന്നു കോ​ട​തി ന​ട​പ​ടി.

അ​ഹി​ന്ദു​ക്ക​ളെ ദേ​വ​സ്വം ക​മ്മീ​ഷ​ണ​ർ ആ​യി നി​യ​മി​ക്കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഇ​ത് ഹൈ​ക്കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ദേ​വ​സ്വം ക​മ്മീ​ഷ​ണ​ർ ഹി​ന്ദു​വാ​യി​രി​ക്ക​ണ​മെ​ന്നാ​ണ് തി​രു​വി​താം​കൂ​ർ - കൊ​ച്ചി ഹി​ന്ദു റി​ലീ​ജി​യ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ആ​ക്ടി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്. ഈ ​വ്യ​വ​സ്ഥ ഭേ​ദ​ഗ​തി ചെ​യ്ത​തോ​ടെ അ​ഹി​ന്ദു​ക്ക​ളെ ദേ​വ​സ്വം ക​മ്മീ​ഷ​ണ​റാ​യി നി​യ​മി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​യി​രു​ന്നു ഹ​ർ​ജി​ക്കാ​രു​ടെ വാ​ദം.

നി​യ​മ ഭേ​ദ​ഗ​തി ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണെ​ന്നും ദേ​വ​സ്വം ക​മ്മീ​ഷ​ണ​റാ​യി ഹി​ന്ദു​ക്ക​ളെ മാ​ത്ര​മേ നി​യ​മി​ക്കാ​വൂ എ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള, പ്ര​യാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.