പ്ര​ള​യ ന​ഷ്ടം 31,000 കോ​ടി: യു​എ​ന്‍ റി​പ്പോ​ര്‍​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി

02:57 PM Oct 26, 2018 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കേ​ര​ളം നേ​രി​ട്ട പ്ര​ള​യ​ദു​ര​ന്ത​ത്തി​ൽ 31,000 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി ഐ​ക്യ​രാ​ഷ്ട്ര​സ​ഭ സ​മി​തി റി​പ്പോ​ര്‍​ട്ട്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് യു​എ​ൻ സ​മി​തി റി​പ്പോ​ർ​ട്ട് കൈ​മാ​റി. പ്ര​ള​യ​ത്തി​ന് ശേ​ഷം യു​എ​ൻ സം​ഘം ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ന​ഷ്ടം ക​ണ​ക്കാ​ക്കി അ​ന്തി​മ റി​പ്പോ​ര്‍​ട്ട് തയാറാ​ക്കി​യ​ത്.

സം​സ്ഥാ​ന​ത്തി​ന്‍റെ പു​ന​രു​ജ്ജീ​വ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ അ​ട​ങ്ങു​ന്ന അ​ന്തി​മ റി​പ്പോ​ര്‍​ട്ടാ​ണ് യു​എ​ന്‍ സ​മി​തി സ​മ​ര്‍​പ്പി​ച്ച​ത്. മൂ​ന്നു​വ​ര്‍​ഷ​ത്തി​ന​കം ന​ട​പ്പി​ലാ​ക്കേ​ണ്ട നി​ര്‍​ദേ​ശ​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. കേ​ര​ള പു​ന​ര്‍​നി​ര്‍​മാ​ണ​ത്തി​നു​ള​ള വാ​യ്പ നി​ശ്ച​യി​ക്കു​ന്ന​തി​നു​ള​ള ന​ട​പ​ടി​ക​ള്‍ ഈ ​റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

പ്ര​ള​യ​ദു​ര​ന്ത​ത്തെ നേ​രി​ടാ​ന്‍ കേ​ര​ളം നെ​ത​ര്‍​ല​ന്‍​ഡ്സ് മാ​തൃ​ക​യി​ല്‍ ജ​ല​ന​യം രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് നേ​ര​ത്തെ യു​എ​ൻ ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് ന​ല്‍​കി​യ പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​ഞ്ഞി​രു​ന്നു. കു​ട്ട​നാ​ടി​ന് വേ​ണ്ടി മാ​സ്റ്റ​ര്‍ പ്ലാ​ന്‍ ത​യാ​റാ​ക്ക​ണം. പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ളി​ല്‍ താ​മ​സം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും യു​എ​ൻ റി​പ്പോ​ർ​ട്ടി​ൽ നി​ർ​ദേ​ശി​ച്ചി​രു​ന്നു.